പ്രധാനമന്ത്രിയുടെ കേദാർനാഥ്-ബദരീനാഥ് സന്ദർശനത്തിന് ഇന്ന് തുടക്കം; കേദാർനാഥ് റോപ്‌വേ പദ്ധതിക്ക് തറക്കല്ലിടും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ കേദാർനാഥ്-ബദരീനാഥ് സന്ദർശനത്തിന് ഇന്ന് തുടക്കം; കേദാർനാഥ് റോപ്‌വേ പദ്ധതിക്ക് തറക്കല്ലിടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 07:26 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാർനാഥ്-ബദരീനാഥ് സന്ദർശനത്തിന് ഇന്ന് തുടക്കം. ഗൗരികുണ്ഡ് മുതൽ കേദാർനാഥ് വരെയുള്ള റോപ്‌വേ പദ്ധതിയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. 3400 കോടി രൂപ ചെലവിലാണ് രണ്ട് മേഖലകളേയും തമ്മിൽ കണക്ട് ചെയ്യുന്ന റോപ്‌വേ നിർമ്മിക്കുന്നത്. നിലവിൽ കാൽനടയായോ പോണിയിലോ ആണ് തീർത്ഥാടകർ സഞ്ചരിക്കാറുള്ളത്. ഇങ്ങനെ യാത്ര പൂർത്തിയാക്കാൻ 8 മുതൽ 12 മണിക്കൂർ വരെ എടുക്കും. എന്നാൽ ഈ റോപ്‌വേ പദ്ധതി പൂർത്തിയായാൽ തീർത്ഥാടകർക്ക് കേവലം ഒരു മണിക്കൂറിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയും.

പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് മേഖലയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് ദിവസത്തെ സന്ദർശനമാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 8.30ഓടെ കേദാർനാഥിലെത്തുന്ന പ്രധാനമന്ത്രി ക്ഷേത്രത്തിൽ നടക്കുന്ന പൂജകളിലും പങ്കെടുക്കും. ഇതിന് ശേഷമായിരിക്കും ഗൗരികുണ്ഡിനെ കേദാർനാഥുമായി ബന്ധിപ്പിക്കുന്ന 9.7 കിലോമീറ്റർ നീളമുള്ള കേദാർനാഥ് റോപ്‌വേ പദ്ധതിയുടെ തറക്കല്ലിടൽ നിർവഹിക്കുന്നത്.

ഇതിന് ശേഷം ആദി ഗുരു ശങ്കരാചാര്യരുടെ സമാധിസ്ഥലവും അദ്ദേഹം സന്ദർശിക്കും. മന്ദാകിനി അഷ്ടപഥ്, സരസ്വതി അഷ്ടപഥ് എന്നിവിടങ്ങളിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തും. രാവിലെ 11.30ഓടെ അദ്ദേഹം ബദരീനാഥിലെത്തും. ഇവിടെ ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക പൂജകളിലും അദ്ദേഹം പങ്കെടുക്കും. മന ഗ്രാമത്തിലെ വിവിധ വികസനപദ്ധതികളുടെ നിർമ്മാണ പുരോഗതി വിലയിരുത്തും.

 

Tags: Narendra ModikedarnathBadrinathropeway
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies