ഗാസിയാബാദിലെ 'കൂട്ട ബലാത്സംഗക്കഥ' കെട്ടിച്ചമച്ചത്; എല്ലാം വസ്തു തർക്കത്തിന്റെ പേരിൽ; യുവതിയുടെ പരാതി വ്യാജമെന്ന് യുപി പോലീസ് കണ്ടെത്തിയതിങ്ങനെ..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗാസിയാബാദിലെ ‘കൂട്ട ബലാത്സംഗക്കഥ’ കെട്ടിച്ചമച്ചത്; എല്ലാം വസ്തു തർക്കത്തിന്റെ പേരിൽ; യുവതിയുടെ പരാതി വ്യാജമെന്ന് യുപി പോലീസ് കണ്ടെത്തിയതിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 12:28 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ യുവതി അതിക്രൂരമായ കൂട്ട ബലാത്സംഗത്തിനിരയായെന്ന പരാതി വ്യാജമെന്ന് പോലീസ്. വസ്തു സംബന്ധിച്ച തർക്കമാണ് വ്യാജ പരാതി ഉന്നയിക്കുന്നതിലേക്ക് യുവതിയെ നയിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

അഞ്ച് പേർ ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോയെന്നും കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നും യുവതി അവകാശപ്പെടുന്ന ദിവസങ്ങളിൽ അവരുടെ രണ്ട് സുഹൃത്തുക്കളോടൊപ്പം സുരക്ഷിതയായി യുവതി കഴിയുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. രണ്ട് ദിവസമാണ് ഇത്തരത്തിൽ യുവതി സുഹൃത്തുക്കളോടൊപ്പം കഴിഞ്ഞത്. യുപി റീജിയൺ പോലീസ് പ്രവീൺ കുമാറാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ഗാസിയാബാദിൽ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങിവരവെ ഡൽഹിയിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുമ്പോഴാണ് അഞ്ചംഗ സംഘമെത്തി തന്നെ തട്ടിക്കൊണ്ടുപോയതെന്നായിരുന്നു യുവതിയുടെ അവകാശ വാദം. സഹോദരനാണ് തന്നെ ബസ് സ്‌റ്റോപ്പിൽ ഇറക്കിയതെന്നും അദ്ദേഹം പോയതിന് ശേഷം കാറിലെത്തിയ സംഘമാണ് തന്നെ ആക്രമിച്ചതെന്നും യുവതി ആരോപിച്ചിരുന്നു.

തുടർന്ന് ഗാസിയാബാദിൽ ഡൽഹി സ്വദേശിനിയെ ചാക്കിൽ കെട്ടിയ നിലയിൽ പരിക്കുകളോടെ കണ്ടെത്തിയെന്ന വാർത്ത ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മാലിവാൾ ട്വീറ്റ് ചെയ്യുകയും ദേശീയ മാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയാകുകയും ചെയ്തു. 36കാരിയെ ജൂട്ട് ബാഗിനുള്ളിൽ കൈകാലുകൾ ബന്ധിച്ച നിലയിൽ കണ്ടെത്തിയെന്നും യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് വടി കയറ്റിയിരുന്നു എന്നുമായിരുന്നു വാർത്തകൾ വന്നത്. സംഭവത്തിന് പിന്നാലെ അഞ്ച് പേർക്കെതിരെ കേസെടുക്കുകയും അതിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അപ്പോഴും വസ്തു തർക്കം കേസിൽ പരാമർശിച്ചിരുന്നു.

എന്നാൽ ഡൽഹിയിലെ ജിടിബി ആശുപത്രിയിൽ നടന്ന പരിശോധനയിൽ യുവതിയുടെ ശരീരത്തിനകത്ത് പരിക്കുകളുണ്ടെന്ന വാദം തെറ്റാണെന്ന് തെളിഞ്ഞു. തുടർന്ന് യുവതിയുടെയും സുഹൃത്തുക്കളുടെയും മൊബൈൽ സിഗ്നൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സംഭവത്തിന്റെ ചുരുളഴിച്ചത്. യുവതി വെളിപ്പെടുത്തിയ കഥകൾ എല്ലാം കെട്ടിച്ചമച്ചതാണെന്ന് പോലീസ് കണ്ടെത്തി.

ബുധനാഴ്ച യുവതിയെ കണ്ടെത്തിയതിന് പിന്നാലെ ഗാസിയാബാദിലെ സർക്കാർ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. അതിന് ശേഷം മീററ്റിലെ ആശുപത്രിയിലേക്കും മാറ്റി. ഇരുസ്ഥലത്തും ശരിയായ വിധത്തിലുള്ള വൈദ്യപരിശോധന നടത്തുന്നതിന് യുവതി വിസ്സമ്മതിച്ചിരുന്നു.

ബലാത്സംഗക്കേസിന് കൂടുതൽ പ്രചാരം ലഭിക്കാൻ ഒരാളെ ഏൽപ്പിച്ചതായും ഇയാൾക്ക് പേടിഎം വഴി പണം അയച്ചുനൽകിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ സുഹൃത്തുക്കളിൽ ഒരാളാണ് ഇത് ചെയ്തത്. ബലാത്സംഗം നടന്നുവെന്ന് യുവതി പറയുന്ന സമയത്ത് ഇവർ സുഹൃത്തുക്കളോടൊപ്പം സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

സംഭവം നിർഭയ കേസിനെ ഓർമ്മിപ്പിക്കുന്നുവെന്നും തീർത്തും അപലപനീയമാണെന്നും പ്രതികരിച്ച വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മാലിവാൾ ബലാത്സംഗപരാതി വ്യാജമാണെന്ന വിവരം പുറത്തുവന്നിട്ടും ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

Tags: UPgang rapeGhaziabadബലാത്സംഗം
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies