അയോദ്ധ്യയിൽ രാമായണ കഥയെ മണലിൽ പുനരാവിഷ്‌കരിച്ച് വിദ്യാർത്ഥി കലാകാരന്മാർ; 6-ാമത് ദീപോത്സവത്തിന് ഒരുങ്ങി അയോദ്ധ്യ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യയിൽ രാമായണ കഥയെ മണലിൽ പുനരാവിഷ്‌കരിച്ച് വിദ്യാർത്ഥി കലാകാരന്മാർ; 6-ാമത് ദീപോത്സവത്തിന് ഒരുങ്ങി അയോദ്ധ്യ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2022, 11:21 am IST
FacebookTwitterWhatsAppTelegram

അയോദ്ധ്യ: രാമക്ഷേത്ര നിർമാണം പുരോഗമിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ദീപാവലി ആഘോഷങ്ങൾ കെങ്കേമമാക്കാൻ ഒരുങ്ങുകയാണ് അയോദ്ധ്യ. ഇതിന്റെ ഭാഗമായി അയോദ്ധ്യയിൽ നടക്കുന്ന ദീപോത്സവത്തിന് പങ്കുച്ചേരാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് എത്തുന്നത്. വാരാണസിയിലെ കാശി വിദ്യാപീഠ് ഫൈൻ ആർട്‌സ് ഡിപ്പാർട്ട്‌മെന്റിലെ വിദ്യാർത്ഥികളും ഒരു കൂട്ടം മണൽ ശിൽപകലാകാരൻമാരും ഇത്തരത്തിൽ ദീപോത്സവത്തിൽ പങ്കുച്ചേരാൻ അയോദ്ധ്യയിലെത്തിയതോടെ അവിടെയൊരുങ്ങിയത് രാമായണ കഥയുടെ അതിമനോഹരമായ പുനരാവിഷ്‌കാരം കൂടിയാണ്..

രാമായണത്തിലെ പ്രസിദ്ധമായ സംഭവങ്ങളെ മണലിൽ രൂപകൽപന ചെയ്‌തെടുത്ത് ഈ സംഘം ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഇരുപതംഗ വിദ്യാർത്ഥി സംഘം ഇവിടെ മണലിൽ അതിമനോഹരമായ സൃഷ്ടികൾ നിർമ്മിക്കുന്ന ജോലിയിലാണ്. അയോദ്ധ്യയിലെത്തി മൂന്നാം തവണയാണ് ഇത്തരത്തിൽ രാമായണ കഥയുടെ പുനരാവിഷ്‌കാരം മണലിൽ രൂപകൽപന ചെയ്യുന്നതെന്ന് മണൽ കലാകാരനായ രൂപേഷ് പ്രതികരിച്ചു.

രാവണനുമായുള്ള യുദ്ധം വിജയിച്ച് അയോദ്ധ്യയിൽ തിരിച്ചെത്തിയ ശ്രീരാമചന്ദ്രനെയാണ് വരുംദിവസങ്ങളിൽ സൃഷ്ടിക്കാൻ തീരുമാനിച്ചിട്ടുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാമായണകഥയുടെ വിവിധഘട്ടങ്ങളിൽ വിവിധ രൂപങ്ങളിലും ഭാവങ്ങളിലുമെത്തുന്ന രാമ-ലക്ഷ്മണൻമാരെയും സീതാദേവിയെയും സംഘം ഇതിനോടകം സൃഷ്ടിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ മണൽ സൃഷ്ടികൾ തയ്യാറാക്കിയിട്ടുണ്ടെങ്കിലും അയോദ്ധ്യയിൽ ഇതിനായെത്തുമ്പോൾ അനുഭവപ്പെടുന്ന ഊർജ്ജം അതൊന്ന് വേറ തന്നെയാണെന്ന് സംഘം പറഞ്ഞു. ആറാമത് ദീപോത്സവമാണ് ഇത്തവണ അയോദ്ധ്യയിൽ നടക്കുന്നത്. ഇതിന്റെ ഭാഗമായി മണൽ കലാകാരന്മാർ 16 ടാബ്ലോകൾ തയ്യാറാക്കും. ഒക്ടോബർ 23-നാണ് ഇവയുടെ പ്രദർശനമുണ്ടാകുക. രാവിലെ 9 മണിക്ക് സാകേത് മഹാവിദ്യാലയത്തിൽ നിന്ന് പുറപ്പെടുന്ന ഘോഷയാത്ര പുലർച്ചെ ഒരു മണിയോടെ ദീപോത്സവ വേദിയിൽ എത്തിച്ചേരുന്നതോടെ പ്രദർശനം ആരംഭിക്കും.

.

 

Tags: ayodhyaramayana
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies