യുപിയിലെ കൂട്ടബലാത്സംഗക്കഥ; പരാതി കെട്ടിച്ചമച്ച ഡൽഹി സ്വദേശിനി അറസ്റ്റിൽ; വ്യാജ തെളിവുകൾ മെനയാൻ സഹായിച്ച സുഹൃത്തുക്കളും പിടിയിൽ; യുപി പോലീസ് കേസിന്റെ ചുരുളഴിച്ചതിങ്ങനെ.. - fabricated gang rape case
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിയിലെ കൂട്ടബലാത്സംഗക്കഥ; പരാതി കെട്ടിച്ചമച്ച ഡൽഹി സ്വദേശിനി അറസ്റ്റിൽ; വ്യാജ തെളിവുകൾ മെനയാൻ സഹായിച്ച സുഹൃത്തുക്കളും പിടിയിൽ; യുപി പോലീസ് കേസിന്റെ ചുരുളഴിച്ചതിങ്ങനെ.. – fabricated gang rape case

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2022, 08:33 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഗാസിയാബാദിൽ കൂട്ടബലാത്സംഗക്കേസ് കെട്ടിച്ചമച്ച യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്. ഡൽഹി സ്വദേശിനിയായ 40കാരിയെയാണ് വ്യാജപരാതി നൽകിയതിന് പോലീസ് അറസ്റ്റ് ചെയ്തത്.

അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. യുപിയിലെ ഗാസിയാബാദിൽ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങിപോകാൻ നേരത്തായിരുന്നു സംഭവമെന്നും യുവതി പറഞ്ഞിരുന്നു. ബസ് സ്‌റ്റോപ്പിൽ നിൽക്കവെ കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയി. പീഡിപ്പിച്ചതിന് ശേഷം കൈകാലുകൾ ബന്ധിച്ച് ചാക്കിലാക്കി തള്ളി. സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കയറ്റി, എന്നെല്ലാമായിരുന്നു യുവതിയുടെ മൊഴി. സംഭവം രാജ്യശ്രദ്ധയാകർഷിക്കുകയും ചെയ്തിരുന്നു. ഡൽഹി വനിതാ കമ്മീഷൻ സംഭവത്തെ അപലപിക്കുകയും കേസിൽ റിപ്പോർട്ട് സമർപ്പിക്കാൻ യുപി പോലീസിന് നിർദേശം നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പരാതിക്കാരിയുടെ മൊഴി കെട്ടിച്ചമച്ചതാണെന്ന് പോലീസ് കണ്ടെത്തിയത്.

Read Also: ഗാസിയാബാദിലെ ‘കൂട്ട ബലാത്സംഗക്കഥ’ കെട്ടിച്ചമച്ചത്; എല്ലാം വസ്തു തർക്കത്തിന്റെ പേരിൽ; യുവതിയുടെ പരാതി വ്യാജമെന്ന് യുപി പോലീസ് കണ്ടെത്തിയതിങ്ങനെ.. 

അറസ്റ്റിലായ യുവതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. തുടർന്ന് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. വ്യാജപരാതി നൽകാനും തെളിവുകൾ സൃഷ്ടിക്കാനും യുവതിയെ സഹായിച്ച മൂന്ന് സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആസാദ്, അഫ്‌സൽ, ഗൗരവ് എന്നിവരാണ് അറസ്റ്റിലായത്.

വസ്തു തർക്കത്തെ തുടർന്നുള്ള പ്രതികാരമാണ് കള്ളക്കേസ് മെനഞ്ഞെടുക്കാൻ യുവതിയെ പ്രേരിപ്പിച്ചത്. അഞ്ച് പുരുഷന്മാരെയും കേസിൽ കുടുക്കുകയായിരുന്നു യുവതിയുടെ ലക്ഷ്യം. ഇതിനായി സുഹൃത്തുക്കളുമായി ഗൂഢാലോചന നടത്തിയായിരുന്നു യുവതി കൂട്ടബലാത്സംഗക്കേസ് കെട്ടിച്ചമച്ചത്. മാദ്ധ്യമങ്ങളിൽ കേസിന് കൂടുതൽ സ്വീകാര്യത ലഭിക്കാൻ ഒരാൾക്ക് പണം നൽകുകയും ചെയ്തു. എന്നാൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണം കൂട്ടബലാത്സംഗക്കഥയുടെ ചുരുളഴിക്കുകയായിരുന്നു.

Tags: gang rapeGhaziabadWoman
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies