സൊമാലിയയിൽ അൽ-ഖ്വായ്ദ പിന്തുണയോടെ ആക്രമണം തുടർന്ന് അൽ-ഷബാബ് ഇസ്ലാമിസ്റ്റ് ഗ്രൂപ്പ്; ഹോട്ടലിലേക്ക് പാഞ്ഞുകയറി കാർ ബോംബ്; 9 പേർ കൊല്ലപ്പെട്ടു, 47 പേർക്ക് പരിക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സൊമാലിയയിൽ അൽ-ഖ്വായ്ദ പിന്തുണയോടെ ആക്രമണം തുടർന്ന് അൽ-ഷബാബ് ഇസ്ലാമിസ്റ്റ് ഗ്രൂപ്പ്; ഹോട്ടലിലേക്ക് പാഞ്ഞുകയറി കാർ ബോംബ്; 9 പേർ കൊല്ലപ്പെട്ടു, 47 പേർക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2022, 09:07 am IST
FacebookTwitterWhatsAppTelegram

മൊഗാദിഷു: ദക്ഷിണ സൊമാലിയയിലെ കിസ്മയോയിൽ വീണ്ടും ഭീകരാക്രമണം. കാർ ബോംബ് സ്‌ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം അൽ-ഷബാബ് ഇസ്ലാമിസ്റ്റ് ഗ്രൂപ്പ് ഏറ്റെടുത്തു. കിസ്മയോയിലെ ഒരു ഹോട്ടലിലാണ് ആക്രമണമുണ്ടായത്.

തുറമുഖ നഗരമായ കിസ്മയോയെ ലക്ഷ്യമിട്ട് അൽ-ഖ്വയ്ദയുമായി ബന്ധമുള്ള അൽ-ഷബാബ് ഇസ്ലാമിസ്റ്റ് ഗ്രൂപ്പ് ഏറെ കാലമായി ആക്രമണം തുടരുകയാണ്. സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലും മധ്യ സൊമാലിയയിലും ഇതിനോടകം നിരവധി ആക്രമണങ്ങൾ നടന്ന് കഴിഞ്ഞു.

ഏറ്റവും ഒടുവിൽ നടന്ന കാർ ബോംബ് സ്‌ഫോടനം പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്‌ക്ക് 12:45 നായിരുന്നു നടന്നത്. തവാക്കൽ എന്ന് പേരുള്ള ഹോട്ടലിന്റെ പ്രവേശന കവാടത്തിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. അക്രമികളെ പിന്നീട് സുരക്ഷാ സേന വധിച്ചു. വൈകിട്ട് 7 മണി വരെ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു.

സമീപത്തെ സ്‌കൂൾ വിട്ട് പോകുകയായിരുന്ന വിദ്യാർത്ഥികളും അപകടത്തിൽപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് സുരക്ഷാ മന്ത്രി യൂസഫ് ഹുസൈൻ ഒസ്മാൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ചാവേർ അടക്കം നാല് അക്രമികളും സംഭവത്തിൽ കൊല്ലപ്പെട്ടതായും അദ്ദേഹം സ്ഥിരീകരിച്ചു.

സാധാരണക്കാർ ഏറ്റവുമധികം വരുന്ന ഒരു ഹോട്ടലാണ് ആക്രമിക്കപ്പെട്ടത്. സാധാരണയായി സർക്കാർ ഉദ്യോഗസ്ഥർ കൂടുതലായുള്ള ഇടങ്ങളിലായിരുന്നു അൽ – ഷബാബ് നേരത്തെ ആക്രമണം നടത്തിയിരുന്നത്. ആറ് മണിക്കൂർ നീണ്ട ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം അൽ-ഷബാബ് ഉടൻ തന്നെ ഏറ്റെടുത്തിരുന്നു. ഹോട്ടലിൽ ചില സർക്കാർ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അവിടെ ആക്രമണം നടത്തിയതെന്നാണ് ഭീകരസംഘടനയുടെ വാദം.

 

Tags: car bombhotelSOMALIAal shabaab
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies