കൊല്ലം: കളികൊല്ലൂരിലെ പോലീസ് മർദ്ദനം ഒറ്റപ്പെട്ട സംഭവമെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവൻ. സ്റ്റേഷനിൽ വെച്ച് സൈനികനും സഹോദരനും പോലീസിന്റെ ക്രൂര മർദ്ദനത്തിനിരയായ സംഭവത്തിലാണ് സിപിഎം നേതാവിന്റെ പ്രതികരണം.
കേരള പോലീസിന്റെ വിശ്വാസവും മതിപ്പും ഇല്ലാതാക്കുന്ന നിലയിലുള്ള ഒറ്റപ്പെട്ട സംഭവമാണ് കിളികൊല്ലൂരിൽ ഉണ്ടായത്. സംഭവത്തിൽ വിശദമായ പരിശോധനയും സത്യസന്ധമായ അന്വേഷണവും നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും എസ് സുദേവൻ പറഞ്ഞു. വരുന്ന 27ന് മൂന്നാംകുറ്റിയിൽ വിശദീകരണയോഗം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം കേസിൽ സംസ്ഥാന ക്രൈംബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡിജിപിയുടെ നിർദേശപ്രകാരമാണ് നടപടി. സൈനികനും സഹോദരനും പോലീസ് സ്റ്റേഷനിൽ അതിക്രമം നടത്തിയെന്നും പോലീസിനെ മർദ്ദിച്ചെന്നുമുള്ള കേസ് ജില്ലാ ക്രൈംബ്രാഞ്ച് സംഘം പ്രത്യേകം അന്വേഷിക്കുന്നുണ്ട്.
Comments