കേരളം പ്രത്യേക റിപ്പബ്ലിക്കല്ലെന്ന് ഓർക്കുക; മുഖ്യമന്ത്രിയുടേത് കവല പ്രസംഗത്തെക്കാൾ തരംതാഴ്ന്ന വാക്കുകൾ; വിസിമാർ സിപിഎമ്മിന്റെ അടിമകളെന്നും പി.കെ കൃഷ്ണദാസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളം പ്രത്യേക റിപ്പബ്ലിക്കല്ലെന്ന് ഓർക്കുക; മുഖ്യമന്ത്രിയുടേത് കവല പ്രസംഗത്തെക്കാൾ തരംതാഴ്ന്ന വാക്കുകൾ; വിസിമാർ സിപിഎമ്മിന്റെ അടിമകളെന്നും പി.കെ കൃഷ്ണദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2022, 02:41 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കവല പ്രസംഗത്തെക്കാൾ തരംതാഴുന്ന പ്രതികരണമാണ് ഗവർണർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. കേരളം ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആണെന്ന് കരുതരുത്. ഇന്ത്യൻ ഭരണഘടനയെയും സുപ്രീംകോടതിയെയും ഗവർണറെയും ബഹുമാനിക്കാൻ എൽഡിഎഫ് സർക്കാർ തയ്യാറാകണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുന്നോട്ടുവച്ചതും ഉന്നയിച്ചതും നിയമപരമായ വിഷയമാണെന്നും പികെ കൃഷ്ണദാസ് പറഞ്ഞു. ചട്ടലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സർവകലാശാലകളിലെ ഒമ്പത് വിസിമാരുടെ രാജി ഗവർണർ ആവശ്യപ്പെടുകയും ഇത് സ്വേച്ഛാധിപത്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കൃഷ്ണദാസിന്റെ പ്രതികരണം.

ഇന്ത്യൻ ഭരണഘടന അനുസരിച്ചിട്ടുള്ള നിയമത്തെ അടിസ്ഥാനപ്പെടുത്തിയാണ് വിസി നിയമനത്തിൽ സുപ്രീംകോടതി വിധിയുണ്ടായത്. സാങ്കേതിക സർവകലാശാലയ്‌ക്ക് മാത്രമല്ല കേരളത്തിലെ മുഴുവൻ സർവകലാശാലകൾക്കും ഇത് ബാധകമാണ്. തികച്ചും നിയമപരമായ ഒരു പ്രശ്‌നമാണിത്. അതിനെ എപ്രകാരമാണ് നിയമപരമായി നേരിടാൻ പോകുന്നത് എന്നുള്ളതായിരുന്നു മുഖ്യമന്ത്രി അറിയിക്കേണ്ടിയിരുന്നത്. എന്നാൽ അതിന് പകരം ഗവർണർക്കെതിരെ യുദ്ധം പ്രഖ്യാപിക്കാനാണ് മുഖ്യമന്ത്രി തയ്യാറായത്.

ഗവർണറോട് മുഖ്യമന്ത്രി യുദ്ധപ്രഖ്യാപനം നടത്തുന്നത് ഭരണഘടനയോട് യുദ്ധപ്രഖ്യാപനം നടത്തുന്നതിന് തുല്യമാണ്. ചാൻസലർ നിർദ്ദേശിക്കുമ്പോൾ രാജിവെക്കാൻ വൈസ് ചാൻസലർമാർ ബാധ്യസ്ഥരാണ്. ആ നിർദേശം അനുസരിക്കാത്തത് സിപിഎമ്മിന്റെ അടിമകളയതുകൊണ്ട് മാത്രമാണെന്നും കൃഷ്ണദാസ് പറഞ്ഞു.

ഗവർണറുടെ അധികാര പരിധിയെക്കുറിച്ച് നിരന്തരം ഓർമ്മപ്പെടുത്തുന്ന മുഖ്യമന്ത്രി സ്വന്തം അധികാരപരിധി എവിടെയാണെന്ന് കണ്ടെത്തുന്നത് നന്നായിരിക്കും. കോടതിയിൽ തോറ്റതിന് കവലപ്രസംഗം നടത്തി ഗവർണറെ ഭീഷണിപ്പെടുത്തുന്ന രീതി മുഖ്യമന്ത്രിയുടെ പദവിക്ക് നിരക്കുന്നതല്ലെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

 

Tags: Governorpk krishnadasvc
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies