തിരുവനന്തപുരം: വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ മനോവിഷമത്തിൽ യുവതിയുടെ വീടിന് മുന്നിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൃശ്ശൂർ സ്വദേശി ശ്യാംപ്രകാശാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാൾ യുവതിയുടെ വീടിന് മുന്നിലെത്തി തീക്കൊളുത്തുകായിരുന്നു.
ഗുരുതരമായി പൊള്ളലോടെ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹിതനായ ഇയാൾ മലമുകൾ സ്വദേശിയായ യുവതിയുമായി പ്രണയത്തിലായിരുന്നു. തുടർന്ന് വിവാഹാലോചന നടത്തുകയായിരുന്നു. ഇത് യുവതി നിരസിച്ചു.ഇതിന്റെ പേരിലാണ് ശ്യാംപ്രകാശ് ആത്മഹത്യാ ശ്രമം നടത്തിയതെന്ന് പൊലീസ് വിശദീകരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments