വികസന പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ടില്ല; അതിർത്തിയിൽ ഹെലിപാഡ് ഉൾപ്പെടെ 75 പദ്ധതികൾ പൂർത്തിയാക്കി ഇന്ത്യ; ഞെട്ടലോടെ പാകിസ്താനും ചൈനയും- 75 projects, including bridges, roads and helipads inaugurated
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വികസന പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ടില്ല; അതിർത്തിയിൽ ഹെലിപാഡ് ഉൾപ്പെടെ 75 പദ്ധതികൾ പൂർത്തിയാക്കി ഇന്ത്യ; ഞെട്ടലോടെ പാകിസ്താനും ചൈനയും- 75 projects, including bridges, roads and helipads inaugurated

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2022, 04:37 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ശത്രുരാജ്യങ്ങളെ നേരിടാൻ രാജ്യാതിർത്തികളിൽ നിർണായക വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഇന്ത്യ. 75 അടിസ്ഥാന സൗകര്യവികസന പദ്ധതികൾ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. അതിർത്തി മേഖലകളിൽ ചൈനയുടെയും, പാകിസ്താന്റെയും ഭീഷണി നിലനിൽക്കുന്നതിനിടെയാണ് രാജ്യത്തിന്റെ നിർണായക നീക്കം.

പാലങ്ങൾ, റോഡുകൾ, ഹെലിപാഡുകൾ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്. ഇതോടെ ഇന്ത്യയ്‌ക്ക് സൈനിക ആയുധ വിന്യാസം കൂടുതൽ എളുപ്പമാകും. 44 പാലങ്ങൾ, 28 റോഡുകൾ, രണ്ട് ഹെലിപാഡുകൾ എന്നിവയുടെ നിർമ്മാണം ആണ് പുതുതായി പൂർത്തീകരിച്ചത്. ബോർഡർ റോഡ് ഓർഗനൈസേഷന്റെ നേതൃത്വത്തിലായിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾ. പദ്ധതികൾ പൂർത്തീകരിക്കാനായി ഏകദേശം 2,180  കോടി രൂപ ചിലവഴിച്ചെന്നാണ് റിപ്പോർട്ടുകൾ. യഥാർത്ഥ നിയന്ത്രണ രേഖയിലെ സംഘർഷ ബാധിത മേഖലകളിൽ ഉൾപ്പെടെയാണ് വികസന പദ്ധതികൾ ആവിഷ്‌കരിച്ചത്.

44 പാലങ്ങളിൽ 12 എണ്ണം നിർമ്മിച്ചിരിക്കുന്നത് ജമ്മു കശ്മീരിലാണ്. ലഡാക്കിൽ ഏഴ് പാലങ്ങളും, ഹിമാചൽ പ്രദേശിൽ മൂന്ന് പാലങ്ങളുടെ നിർമ്മാണവും പൂർത്തീകരിച്ചു. ഉത്തരാഖണ്ഡ് ആറ്, സിക്കിം രണ്ട്, അരുണാചൽ പ്രദേശ് 13 എന്നിങ്ങനെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ പാലങ്ങളുടെ എണ്ണം.

അടുത്തിടെ അതിർത്തി മേഖലകളിൽ ചില നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനുള്ള ശക്തമായ മറുപടിയാണ് അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ പൂർത്തീകരണത്തിലൂടെ ഇന്ത്യ നൽകിയത്. അതിർത്തിയിൽ ഇനിയും കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. അടുത്ത വർഷത്തോടെ 272 റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

Tags: defencerajnath singhboarder
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies