''ചിരിക്കുന്ന സൂര്യൻ''; ചിത്രം പുറത്തുവിട്ട് നാസ; പ്രതിഭാസത്തിന് കാരണമിത്.. - NASA Smiling Sun
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

”ചിരിക്കുന്ന സൂര്യൻ”; ചിത്രം പുറത്തുവിട്ട് നാസ; പ്രതിഭാസത്തിന് കാരണമിത്.. – NASA Smiling Sun

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2022, 10:06 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ പുറത്തുവിട്ട സൂര്യന്റെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ചിരിക്കുന്ന സൂര്യനെന്ന വിശേഷണത്തോടെയായിരുന്നു നാസയുടെ സോളാർ ഡൈനാമിക്‌സ് ഒബ്‌സർവേറ്ററി വിഭാഗം ചിത്രം പുറത്തുവിട്ടത്.

”ഇന്ന് നാസയുടെ സോളാർ ഡൈനാമിക്‌സ് ഒബ്‌സർവേറ്ററിക്ക് ചിരിക്കുന്ന സൂര്യനെ ലഭിച്ചു. അൾട്രാവയലറ്റ് രശ്മികൾക്കിടയിൽ കാണപ്പെടുന്ന ഇരുണ്ടപാടുകൾ യഥാർത്ഥത്തിൽ കൊറോണൽ ഹോളുകൾ എന്നാണ് അറിയിപ്പെടുന്നത്. ബഹിരാകാശത്തേക്ക് അതിവേഗ സൗരക്കാറ്റ് വീശുന്ന പ്രദേശങ്ങളാണിത്” ഈ അടിക്കുറിപ്പോടെയായിരുന്നു ചിരിക്കുന്ന സൂര്യന്റെ ചിത്രം നാസ പങ്കുവെച്ചത്.

Say cheese! 📸

Today, NASA’s Solar Dynamics Observatory caught the Sun "smiling." Seen in ultraviolet light, these dark patches on the Sun are known as coronal holes and are regions where fast solar wind gushes out into space. pic.twitter.com/hVRXaN7Z31

— NASA Sun, Space & Scream 🎃 (@NASASun) October 26, 2022

പുഞ്ചിരിക്കുന്ന സൂര്യനെ പകർത്താൻ കഴിഞ്ഞതിനുള്ള കാരണവും നാസ വ്യക്തമാക്കിയിരുന്നു. പോസ്റ്റിൽ പരാമർശിച്ച കൊറോണൽ ഹോളുകൾ ആണ് സൂര്യൻ ചിരിക്കുന്നതായി തോന്നാൻ കാരണം. യാദൃശ്ചികമായി അവ വന്നുപെട്ടത് ചിരിക്കുന്ന ഒരു രൂപത്തിലായെന്ന് മാത്രം. ഇത്തരം കൊറോണൽ ഹോളുകൾക്ക് ഭൂമിയെയും സ്വാധീനിക്കാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. ഈ ഹോളുകൾക്ക് കാന്തിക ശക്തിയുള്ളതിനാലും സൗരക്കാറ്റ് പുറപ്പെടുവിക്കുന്ന മേഖലയായതിനാലുമാണ് ഭൂമിയെയും ഇവ സ്വാധീനിക്കുമെന്ന് പറയുന്നത്. സൂര്യനിൽ അങ്ങിങ്ങായി രൂപപ്പെട്ട കൊറോണൽ ഹോളുകൾക്ക് സ്മൈലിയുടെ രൂപമായതോടെ ചിരിക്കുന്ന സൂര്യബിംബത്തെ ലഭിക്കുകയായിരുന്നു.

ചിത്രം വൈറലായതോടെ മറ്റ് വസ്തുക്കളോട് താരതമ്യം ചെയ്താണ് സൈബർ ലോകം ഇതിനെ വരവേറ്റത്. ഹാളോവീനായും ചിരിക്കുന്ന മുഖമുള്ള സൺ ബിസ്‌കറ്റായും സിംഹമായുമെല്ലാം ഈ ചിത്രത്തെ ആളുകൾ പരിഷ്‌കരിച്ചുകൊണ്ട് പുറത്തിറക്കി. കത്തുന്ന ചൂടിലും ചിരിക്കാൻ കഴിയുന്ന സൂര്യനാണ് എന്റെ ഹീറോയെന്നും ചിലർ പ്രതികരിച്ചു.

Tags: NASAsun
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies