കങ്കണയ്ക്ക് ബിജെപിയിലേക്ക് സ്വാഗതം; തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കൂടിയാലോചനകൾക്ക് ശേഷം; ജെപി നദ്ദ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കങ്കണയ്‌ക്ക് ബിജെപിയിലേക്ക് സ്വാഗതം; തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കൂടിയാലോചനകൾക്ക് ശേഷം; ജെപി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2022, 12:49 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സജീവ രാഷ്‌ട്രീയത്തിലേക്ക് കടക്കാനുള്ള ബോളിവുഡ് നടി കങ്കണ റണാവത്തിനെ സ്വാഗതം ചെയ്ത് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കങ്കണയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് കൂടിയാലോചനകൾക്ക് ശേഷമാണ് തീരുമാനിക്കുകയെന്നും ജെപി നദ്ദ പറഞ്ഞു.

‘കങ്കണ റണാവത്ത് പാർട്ടിയിൽ ചേരുന്നത് സ്വാഗതം ചെയ്യുന്നു. പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും വിശാലമായ ഇടമുണ്ട്. എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എന്റെ മാത്രം തീരുമാനമല്ല. താഴെത്തട്ടിൽ നിന്ന് ഒരു കൂടിയാലോചന പ്രക്രിയയുണ്ട്. തിരഞ്ഞെടുപ്പ് കമ്മറ്റി മുതൽ പാർലമെന്ററി ബോർഡ് വരെയെന്നായിരുന്നു ജെപി നദ്ദയുടെ പ്രതികരണം.

എല്ലാവരേയും ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു. എന്നാൽ ഏത് പദവിയിലാണ് അവരെയെല്ലാം ഉൾപ്പെടുത്തേണ്ടതെന്ന് പാർട്ടിയാണ് തീരുമാനിക്കുന്നത്. ഞങ്ങൾ ആരെയും ഉപാധികളാൽ എടുക്കില്ല. ഞങ്ങൾ എല്ലാവരോടും പറയുന്നു, നിങ്ങൾ നിരുപാധികമായി വരണം, അതിനുശേഷം മാത്രമേ പാർട്ടി തീരുമാനിക്കൂയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സജീവ രാഷ്‌ട്രീയത്തിലേക്ക് കടക്കാനുള്ള സാധ്യതയെപ്പറ്റി കങ്കണ തുറന്നു സംസാരിച്ചത്.
ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ നിന്നും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണ്. ബിജെപി തനിക്ക് അവസരം നൽകുകയാണെങ്കിൽ ജനങ്ങൾക്ക് വേണ്ടി താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കും. സമൂഹത്തിന്റെ എല്ലാ തലത്തിൽ നിന്നുകൊണ്ടും പ്രവർത്തിക്കാൻ തനിക്ക് സാധിക്കും. സേവിക്കാൻ ഹിമാചൽ പ്രദേശിലെ ജനങ്ങൾ തനിക്ക് ഒരു അവസരം നൽകുകയാണെങ്കിൽ ..തീർച്ചയായും അത് സ്വീകരിക്കുമെന്നും കങ്കണ വ്യക്തമാക്കിയിരുന്നു.

Tags: kangana ranautjp naddaBharatiya Janata Party
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies