ന്യൂഡൽഹി; ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഐസിസി ടി-20 ലോകകപ്പിന് ശേഷം നടക്കുന്ന ന്യൂസിലൻഡിനെതിരായ ടി-20, ഏകദിന പരമ്പരകൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്ലിയ്ക്കും വിശ്രമം അനുവദിച്ചു.
ഹാർദിക് പാണ്ഡ്യയാണ് ടി20 ടീമിന്റെ നായകൻ. ശിഖർ ധവാനാണ് ഏകദിന ടീമിനെ നയിക്കുന്നത്. രണ്ട് ഫോർമാറ്റിലും മലയാളി താരം സഞ്ജുവിനെ ഉൾപ്പെടുത്തി. പരിക്കിനെ തുടർന്ന് ടി20 ലോകകപ്പ് നഷ്ടമായ രവീന്ദ്ര ജഡേജ ടീമിൽ തിരിച്ചെത്തി.കുൽദീപ് കുൽദീപ് സെന്നാണ് ടീമിലെ പുതുമുഖം.
ന്യൂസിലൻഡിനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, യൂസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ഉമ്രാൻ മാലിക്ക്.
ഏകദിനത്തിനുള്ള ഇന്ത്യൻ ടീം: ശിഖർ ധവാൻ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ശാർദൂൽ ഠാക്കൂർ, ഷഹബാസ് അഹമ്മദ്, യൂസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ദീപക് ചാഹർ, കുൽദീപ് സെൻ, ഉമ്രാൻ മാലിക്ക്.
Comments