തിരുവനന്തപുരം : സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകളെ നിയന്ത്രിക്കാൻ സിപിഎം നീക്കം . കെഎസ്ആർടിസി, കെഎസ്ഇബി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളിൽ സിഐടിയു സമരങ്ങൾ നടത്തിയത് സിപിഎമ്മിനും സംസ്ഥാന സർക്കാറിനും കളങ്കമേർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം .
വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തൊഴിലാളി സംഘടനകളിലെ തെറ്റായ പ്രവണതകളെ നിയന്ത്രിക്കാൻ ട്രേഡ് യൂണിയൻ രേഖ പുതുക്കാനാണ് തീരുമാനം . നാലാം തീയതി തുടങ്ങുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്, സംസ്ഥാന സമിതി യോഗങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കും .
പല വിഷയങ്ങളിലും സർക്കാർ വിരുദ്ധ അഭിപ്രായങ്ങൾ സിഐടിയു നേതാക്കൾ ഉന്നയിച്ചതും പാർട്ടിയെ പ്രകോപിപ്പിച്ചിട്ടുണ്ട് .നോക്കുകൂലി സമ്പ്രദായത്തിനെതിരെ കർശന നിലപാട് സ്വീകരിക്കാൻ സിപിഎം സംസ്ഥാന കമ്മിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. മുൻകാലങ്ങളിലെ വിലപേശൽ ശൈലി പറ്റില്ല. വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തേണ്ടത് തൊഴിലാളികളുടെ കടമയാണെന്നുമൊക്കെ തൊഴിലാളി സംഘടനകളെ ബോദ്ധ്യപ്പെടുത്താനാണ് ശ്രമം.
Comments