പാലക്കാട് : അച്ചടക്ക നടപടി റിപ്പോർട്ട് ചെയ്യാനെത്തിയ സി.പി.എം കൊല്ലങ്കോട് ഏരിയ സെക്രട്ടറിയെ പ്രവര്‍ത്തകര്‍ തടഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരായ അച്ചടക്ക നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ കൊടുവായൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
കൊടുവായൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍ ഏറെ നാളായി ഭിന്നതയുണ്ട്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനമെന്ന ന്യായം നിരത്തി പ്രധാന നേതാക്കളെ വെട്ടിനിരത്തിയത് അംഗീകരിക്കാനാവില്ലെന്നാണ് ഏരിയ സെക്രട്ടറിയെ തടഞ്ഞ പ്രവര്‍ത്തകർ പറയുന്നത്
സി.പി.എം വിഭാഗീയതയില്‍ അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാരടക്കം ആറുപേര്‍ക്കാണ് സസ്പെന്ഷന്. നാല് വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് താക്കീത് നൽകി. നടപടി നേരിട്ടവരില്‍ പഞ്ചായത്തംഗവും ബാങ്ക് സെക്രട്ടറിയും ഉണ്ട്.ഈ നടപടി ഏകപക്ഷീയമാണെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
Comments