കോഴിക്കോട്: കൊയിലാണ്ടിയിൽ റെയിൽവേ പാളത്തിൽ കുഴി. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു കുഴി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതേ തുടർന്ന് ഈ പാതവഴിയുള്ള തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു.
റെയിൽ പാളത്തിൽ ചെങ്ങോട്ട് കാവിന് സമീപമാണ് കുഴി കണ്ടത്. പാളത്തിലെ മെറ്റലുകൾ ഇളകിയാണ് കുഴി രൂപപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു. രാത്രി തന്നെ പാളത്തിലെ കുഴി അടച്ച് ഗതാഗതം പുന:സ്ഥാപിച്ചിരുന്നു.
സംഭവ സമയം മംഗാലാപുരം- തിരുവനന്തപുരം മാവേലി എക്സ്പ്രസും, മറ്റൊരു തീവണ്ടിയുമായിരുന്നു ഇതുവഴി കടന്നുപോകേണ്ടിയിരുന്നത്. അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഈ രണ്ട് തീവണ്ടികളും സ്റ്റേഷനുകളിൽ പിടിച്ചിട്ടു. അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ശേഷമായിരുന്നു തീവണ്ടികൾ ഇതുവഴി കടത്തിവിട്ടത്.
Comments