വിദേശയാത്രാ വിവരം അറിയിച്ചില്ല; മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് ഗവർണർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിദേശയാത്രാ വിവരം അറിയിച്ചില്ല; മുഖ്യമന്ത്രിക്കെതിരെ രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 07:05 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദേശയാത്രാ വിവരം അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. 10 ദിവസത്തെ യാത്രയിൽ പകരം ചുമതല ആർക്കെന്ന് അറിയിച്ചില്ലെന്നും കത്തിൽ ഗവർണർ ആരോപിക്കുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തിയ സമയത്ത് അക്കാര്യം അറിയിച്ചില്ല. വിദേശയാത്ര പോകുമ്പോഴും തിരികെ എത്തുമ്പോഴുമുള്ള കീഴ്‌വഴക്കങ്ങൾ ലംഘിക്കപ്പെട്ടു.

മാത്രമല്ല തിരികെ എത്തിയ ശേഷം എന്താണ് സംഭവിച്ചതെന്ന് ഔദ്യോഗികമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയില്ല. 10 ദിവസം പകരം ആർക്ക് ചുമതല നൽകിയെന്നത് പോലും അറിയില്ലെന്നും ഗവർണർ കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര ചടങ്ങിൽ എത്തുമ്പോൾ മാത്രമാണ് യാത്ര പോകുന്ന വിവരം പോലും അറിയിച്ചത്. സാധാരണ ഗതിയിൽ വിദേശയാത്രകൾക്ക് മുൻപ് മുഖ്യമന്ത്രി രാജ്ഭവനിലെത്തി അറിയിക്കുകയോ, അല്ലെങ്കിൽ തിരിച്ചു വരുമ്പോൾ അറിയിക്കുകയോ ചെയ്യാറുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് വിഷയത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ കൂടി ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്ത് സമാന്തരഭരണത്തിന് ശ്രമിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ വിമർശത്തിനെതിരെ ഗവർണർ ഇന്നലെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. താൻ അനാവശ്യ ഇടപെട്ടലുകൾ നടത്തിയതിന് മുഖ്യമന്ത്രി തെളിവ് നൽകണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടത്. കണ്ണൂർ വി.സി. നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടപ്പോഴാണ് താൻ ഇടപെട്ടത്. തനിക്ക് ആർഎസ്എസ് ബന്ധമുണ്ടെങ്കിൽ അത് തെളിയിക്കാനും ഗവർണർ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. ആർഎസ്എസ് ഇടപെടൽ തെളിയിച്ചാൽ ആ നിമിഷം സ്ഥാനത്ത് നിന്ന് രാജി വയ്‌ക്കും. മറിച്ചാണെങ്കിൽ മുഖ്യമന്ത്രി രാജി വയ്‌ക്കാൻ തയ്യാറാകുമോ എന്നും ഗവർണർ ചോദിച്ചു.

 

Tags: Narendra ModiGovernorPinarayi VijayanPresidentkerala CMarif muhammed khan
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies