രാവിലെ ഉറക്കമെഴുന്നേറ്റ് നോക്കുമ്പോൾ ബെഡിൽ ഒരു പാമ്പ് കിടക്കുന്നത് കണ്ടാൽ എന്തായിരിക്കും അവസ്ഥ ? ജീവനും കൊണ്ട് എഴുന്നേറ്റ് ഓടുകയല്ലാതെ വേറെ വഴിയില്ല. രാത്രി മുഴുവൻ പാമ്പ് അടുത്ത് കിടന്നാൽ കടിക്കില്ലേ എന്നാണ് മറ്റൊരു സംശയം. എന്നാൽ പാമ്പ് സ്വന്തം പുതപ്പിനടിയിൽ കിടന്നാലും ഇത്തരം അപകടങ്ങൾ ഉണ്ടാവില്ലെന്നാണ് മദ്ധ്യപ്രദേശിൽ നിന്നുളള വാർത്ത തെളിയിക്കുന്നത്.
സിരോഞ്ജ ഗ്രാമത്തിലാണ് സംഭവം. രാവിലെ ഉറക്കമുണർന്ന് നോക്കിയ യുവാവ് കണ്ടത് പുതപ്പിനടിയിൽ പുതച്ചുമൂടി കിടക്കുന്ന മൂർഖനെയാണ്. പുതപ്പിന് താഴെ എന്തോ അനങ്ങുന്നത് പോലെ തോന്നിയതോടെ ഇത് മാറ്റി നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. പുതപ്പ് മാറ്റിയതോടെ മൂർഖൻ പത്തി വിടർത്തി ചീറ്റുകയായിരുന്നു.
Viral Video: सागर के पास सिरोंजा गांव में एक युवक के बिस्तर में जहरीला सर्प घुस गया। जब युवक को गुदगुदी हुई, तो वह घबराकर उठा और रजाई फेंककर दूसरे कमरे में भागा। pic.twitter.com/9b0rnSYQu3
— NaiDunia (@Nai_Dunia) November 2, 2022
ഈ പാമ്പ് രാത്രി മുഴുവൻ ഇയാൾക്കൊപ്പമാണ് കിടന്നത്. ഇത് കണ്ട് ചാടിയേഴുന്നേറ്റ യുവാവ് നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി. തുടർന്ന് പാമ്പ് പിടുത്തക്കാരനെ വിളിച്ചുവരുത്തി മൂർഖനെ പിടികൂടുകയായിരുന്നു.
പാമ്പ് പിടുത്തക്കാരൻ എത്തിയപ്പോഴും ഈ മൂർഖൻ ബെഡ്ഷീറ്റിനടിയിൽ തന്നെഒളിച്ച് കിടക്കുകയായിരുന്നു. തുടർന്ന് ഇതിനെ അതിസാഹസികമായാണ് പിടികൂടിയത്. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായിട്ടുണ്ട്.
Comments