പാലക്കാട്: ഷൊർണൂരിൽ ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള നായ്ക്കുഞ്ഞുങ്ങളെ അടിച്ചുകൊന്നു. നാല് നായക്കുഞ്ഞുങ്ങളെയാണ് റോഡിൽ അടിച്ച് കൊന്ന നിലയിൽ കണ്ടത്. സംഭവം അന്വേഷിക്കുമെന്ന് ഷൊർണ്ണൂർ പോലീസ് അറിയിച്ചു.
വാഹന യാത്രികരാണ് ചത്തുകിടക്കുന്ന നായ്ക്കുഞ്ഞുങ്ങളെ ആദ്യം കണ്ടത്. ആരോ ചാക്കിൽ കെട്ടി കൊണ്ടുവന്ന ശേഷം റോഡിലിട്ട് തല്ലിക്കൊന്നെന്നാണ് നിഗമനം. അഞ്ച് നായ്ക്കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. ഒന്നിനെ റോഡിന് സമീപത്തെ ചാലിൽ നിന്നും അവശനിലയിൽ കണ്ടെത്തി.
ആക്രമണത്തിൽ നായ്ക്കുഞ്ഞുങ്ങളുടെ തല പൂർണ്ണമായും തകർന്നിട്ടുണ്ട്. കുടൽ പുറത്ത് ചാടിയ നിലയിൽ ആയിരുന്നു. സംഭവത്തിൽ പരാതി നൽകുമെന്ന് നാട്ടുകാർ അറിയിച്ചു.
Comments