തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ വില. പവന് 360 രൂപയുടെ വർദ്ധനവാണ് ഇന്ന് ഉണ്ടായത്. ഇതോടെ സ്വർണം പവന് 38,000 കടന്നു.
സ്വർണം ഗ്രാമിന് 45 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4780 രൂപയായി വർദ്ധിച്ചു. സ്വർണം പവന് 38,240 എന്ന നിരക്കിലാണ് സംസ്ഥാനത്ത് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം ഇത് ആദ്യമായാണ് സ്വർണം പവന് 38,000 കടക്കുന്നത്.
കഴിഞ്ഞ ദിവസം സ്വർണ വിലയിൽ വലിയ കുതിപ്പാണ് ഉണ്ടായത്. 440 രൂപയായിരുന്നു വർദ്ധിച്ചത്. അതിന് മുൻപുള്ള ദിവസങ്ങളിൽ സ്വർണ വില തുടർച്ചയായി താഴ്ന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില ഉയർന്നത്. തുടർച്ചയായി വില കുറയുന്നത് വലിയ ആശങ്കയായിരുന്നു സ്വർണ വ്യാപാരികൾക്ക് ഉണ്ടാക്കിയിരുന്നത്. എന്നാൽ നിലവിലെ വില വ്യത്യാസം സ്വർണ വ്യാപരികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
അതേസമയം സ്വർണത്തിന് പുറമേ വെള്ളിയുടെ വിലയും വർദ്ധിച്ചു. ഒരു രൂപയാണ് ഗ്രാമിന് വർദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 66 രൂപയായി. എന്നാൽ ഹോൾമാർക്ക് സ്വർണത്തിന്റെ വിലയിൽ മാറ്റമില്ല.
Comments