ഇടുക്കി: ആനമലയിൽ പ്രണയം നിരസിച്ച 10ാം ക്ലാസ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ കോളേജ് വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പരാതിയിലാണ് നടപടി.
കഴിഞ്ഞ ഏതാനും മാസങ്ങളായി യുവാവ് പെൺകുട്ടിയെ ശല്യം ചെയ്തുവരികയായിരുന്നു. നിവൃത്തിയില്ലാതായപ്പോൾ തനിക്ക് താത്പര്യമില്ലെന്ന് പെൺകുട്ടി കർക്കശമായി മറുപടി നൽകി. ഇതാണ് യുവാവിനെ ചൊടിപ്പിച്ചത്.
ഇതിന് പിന്നാലെ ആരുമില്ലാത്ത നേരം നോക്കി യുവാവ് പെൺകുട്ടിയുടെ വീട്ടിൽ എത്തി. യുവാവിനെ കണ്ട പെൺകുട്ടി ബഹളംവെച്ചു. ഇതോടെ പ്രതി കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് അയൽക്കാർ ഓടിയെത്തി. ഇതോടെ യുവാവ് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടി.
Comments