''ബാലിയിലെത്തിയ റഷ്യൻ വിദേശകാര്യമന്ത്രി ആശുപത്രിയിൽ'' വാർത്ത നിഷേധിച്ച് സെർജി ലവ്‌റോവ്; പാശ്ചാത്യ മാദ്ധ്യമങ്ങൾക്ക് അൽപം സത്യസന്ധതയാകാമെന്ന് വിമർശനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

”ബാലിയിലെത്തിയ റഷ്യൻ വിദേശകാര്യമന്ത്രി ആശുപത്രിയിൽ” വാർത്ത നിഷേധിച്ച് സെർജി ലവ്‌റോവ്; പാശ്ചാത്യ മാദ്ധ്യമങ്ങൾക്ക് അൽപം സത്യസന്ധതയാകാമെന്ന് വിമർശനം

Russia’s Lavrov denies report that he was taken to hospital at G20

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 06:33 pm IST
FacebookTwitterWhatsAppTelegram

ബാലി: ജി-20 ഉച്ചകോടിക്കായി ഇന്തോനേഷ്യയിലെത്തിയ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്‌റോവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്ത വ്യാജമെന്ന് റിപ്പോർട്ട്. വാർത്ത നിഷേധിച്ച് റഷ്യൻ വിദേശകാര്യമന്ത്രി തന്നെയാണ് രംഗത്തെത്തിയത്. ബാലിയിലെത്തിയ സെർജി ലവ്‌റോവിനെ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് അടിയന്തിരമായി ആശുപത്രിയിലെത്തിച്ചുവെന്നായിരുന്നു വാർത്ത. വ്യാജ വാർത്ത നൽകിയതിന് പാശ്ചാത്യ മാദ്ധ്യമങ്ങളെയും സെർജി വിമർശിച്ചു.

ജി-20 ഉച്ചകോടിക്കായി ഇന്തോനേഷ്യയിലെ ബാലി ദ്വീപിൽ എത്തിയ സെർജി ലവ്‌റോവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നായിരുന്നു അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തത്. 72-കാരനായ സെർജി ലവ്‌റോവ് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നുവെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത് തികച്ചും വ്യാജമാണെന്ന് റഷ്യൻ വിദേശകാര്യവക്താവ് മരിയ സഖറോവ് വ്യക്തമാക്കി. തുടർന്ന് ലവ്‌റോവ് ആരോഗ്യത്തോടെയിരിക്കുന്ന ഒരു വീഡിയോയും അവർ ട്വിറ്ററിൽ പങ്കുവെച്ചു.

Lavrov at his hotel in Bali. Says reports about his health are a "political game" https://t.co/OddllPDgq7 pic.twitter.com/GKu0Ffo1st

— Pjotr Sauer (@PjotrSauer) November 14, 2022

2004 മുതൽ റഷ്യൻ വിദേശകാര്യമന്ത്രിയായി തുടരുന്നയാളാണ് സെർജി ലവ്‌റോവ്. അദ്ദേഹം ഒരു ടി-ഷർട്ടും ഷോർട്‌സും ധരിച്ച് ബാൽക്കണിയിലിരിക്കുന്ന ഏറ്റവും പുതിയ ദൃശ്യങ്ങളാണ് മരിയ സഖറോവ് പങ്കുവെച്ചത്.

രാഷ്‌ട്രീയത്തിൽ ഒട്ടുമേ പുതുമയില്ലാത്ത കളിയാണിതെന്ന് ഒരു പുഞ്ചിരിയോടെ ലവ്‌റോവ് പറഞ്ഞു. പാശ്ചാത്യ മാദ്ധ്യമപ്രവർത്തകർ അൽപം കൂടി സത്യസന്ധത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ സംഭവങ്ങൾ നടക്കുമ്പോഴും അത് പകുതി മാത്രം നോക്കിക്കണ്ട് റിപ്പോർട്ട് ചെയ്യുകയാണ് പാശ്ചാത്യ മാദ്ധ്യമങ്ങൾ. ഇത് നിരന്തരമായി സംഭവിക്കുന്ന കാര്യമാണ്. കൂടാതെ റഷ്യയുടെ കാഴ്ചപ്പാടിൽ നിന്നുള്ള വസ്തുതകൾ അവർ അവഗണിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാൽ ബാലിയിലെത്തിയ സെർജി ലവ്‌റോവ് ഒരു മെഡിക്കൽ ചെക്കപ്പ് നടത്താൻ സംഗ്ലാഹ് ആശുപത്രിയിൽ എത്തിയതായും ആരോഗ്യവാനായ അദ്ദേഹം ഉടൻ തന്നെ ആശുപത്രി വിട്ടുവെന്നും ബാലി ഗവർണർ വായൻ കോസ്റ്റർ പ്രതികരിച്ചിരുന്നു. തുടർന്ന് ഇന്തോനേഷ്യൻ സർക്കാരിന്റെ മൂന്ന് പ്രധാന ഉദ്യോഗസ്ഥരെയും മെഡിക്കൽ ജീവനക്കാരെയും ഉദ്ധരിച്ചുകൊണ്ടായിരുന്നു അസോസിയേറ്റഡ് പ്രസ് വാർത്ത നൽകിയത്. എന്നാൽ ഇക്കാര്യമെല്ലാം നിഷേധിച്ചാണ് റഷ്യൻ വിദേശകാര്യമന്ത്രി എത്തിയിരിക്കുന്നത്.

Tags: RussiaG20hospitalSergei Lavrov
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies