ഗോൾ നേടിയ ശേഷം കാമുകിയെ ഗ്രൗണ്ടിലേക്ക് വിളിച്ച് പ്രണയാഭ്യർത്ഥന; പിടിച്ചു പുറത്താക്കി സെക്യൂരിറ്റി ജീവനക്കാരി; പ്രണയം തകരാതിരിക്കാൻ ബെലാറൂസിയൻ ഫുട്ബോൾ താരം ചെയ്ത കടുംകൈ (വീഡിയോ)- Dramatic, but Romantic episode on a Football ground
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഗോൾ നേടിയ ശേഷം കാമുകിയെ ഗ്രൗണ്ടിലേക്ക് വിളിച്ച് പ്രണയാഭ്യർത്ഥന; പിടിച്ചു പുറത്താക്കി സെക്യൂരിറ്റി ജീവനക്കാരി; പ്രണയം തകരാതിരിക്കാൻ ബെലാറൂസിയൻ ഫുട്ബോൾ താരം ചെയ്ത കടുംകൈ (വീഡിയോ)- Dramatic, but Romantic episode on a Football ground

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 06:58 pm IST
Facebook
Twitter
WhatsAppTelegram

മിൻസ്ക്: ഫിഫ ലോകകപ്പിന് സ്റ്റാർട്ടിംഗ് വിസിൽ മുഴങ്ങാൻ ഫുട്ബോൾ ലോകം അക്ഷമയോടെ കാത്തിരിക്കെ ബെലാറൂസിയൻ ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗിൽ നിന്നും ഒരു അപൂർവ കാഴ്ച. എഫ് സി വോൾനാ പിൻസ്കിനെതിരായ മത്സരത്തിൽ, പെനാൽറ്റി ഗോളാക്കിയ ശേഷം കൂട്ടുകാരിയെ ഗ്രൗണ്ടിലേക്ക് വിളിച്ചിറക്കിയ എഫ് സി സ്മോർഗൻ താരം വ്ലാഡിസ്ലാവ് ഷുബോവിച്ചിന് നേരിടേണ്ടി വന്നത് തന്റെ പ്രണയ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്.

മത്സരത്തിനിടെ ഒരു പെൺകുട്ടി ഗ്രൗണ്ടിലേക്ക് ഇറങ്ങി വരുന്നത് ശ്രദ്ധയിൽ പെട്ട സെക്യൂരിറ്റി ജീവനക്കാരി ഒന്നും നോക്കാതെ ഷുബോവിച്ചിന്റെ കാമുകിയെ പിടിച്ച് പുറത്താക്കി. കാണികൾക്ക് അഭിമുഖമായി നിന്ന് ജാഗ്രതയോടെ സുരക്ഷാ ചുമതല നിർവഹിക്കുകയായിരുന്ന സുരക്ഷാ ജീവനക്കാരി, ഷുബോവിച്ചിന്റെ പ്രവൃത്തികൾ ഒന്നും കണ്ടിരുന്നില്ല.

ഗ്രൗണ്ടിലേക്ക് അനധികൃതമായി പ്രവേശിച്ച യുവതിയെ നിഷ്കരുണം പിടിച്ച് പുറത്താക്കിയ സുരക്ഷാ ജീവനക്കാരിയുടെ പ്രവൃത്തി ഷുബോവിച്ചിനെ ക്ഷുഭിതനാക്കി. പ്രണയം തകരാതിരിക്കാൻ, അറ്റകൈ പ്രയോഗം എന്ന നിലയിൽ ഷുബോവിച്ച് സുരക്ഷാ ജീവനക്കാരിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. സംഭവം എന്തെന്നറിയാതെ ജീവനക്കാരി അന്ധാളിച്ചു.

രംഗം വഷളായതോടെ, സഹകളിക്കാർ ഇടപെട്ടു. ഷുബോവിച്ച് വിളിച്ചിട്ടാണ് യുവതി ഇറങ്ങി വന്നതെന്ന് സഹകളിക്കാർ സുരക്ഷാ ജീവനക്കാരിയെ പറഞ്ഞു മനസ്സിലാക്കി. ഇതോടെ, യുവതിക്ക് ഗ്രൗണ്ടിൽ പ്രവേശിക്കാൻ അവർ അനുമതി നൽകി.

The steward has had a shocker here 💍😂pic.twitter.com/HlCL4JCxCe

— FourFourTwo (@FourFourTwo) November 15, 2022

ഏതായാലും ഷുബോവിച്ചിന്റെ കാമുകി ക്ഷമാശീലയായിരുന്നു. അവർ വീണ്ടും ഗ്രൗണ്ടിലെത്തി പ്രിയതമൻ നൽകിയ മോതിരവും ബൊക്കെയും സ്വീകരിച്ചു. ഇരുവരും ഗ്രൗണ്ടിൽ ആലിംഗന ബദ്ധരായതോടെ, ഇരു ടീമിലെയും കളിക്കാരും മാദ്ധ്യമ പ്രവർത്തകരും സുരക്ഷാ ജീവനക്കാരും കാണികളും ചേർന്ന് കരഘോഷം മുഴക്കി. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.

Tags: belarusGOALProposalFIFA2022
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies