മതപരിവർത്തനത്തിന് വഴങ്ങാതിരുന്ന ഹിന്ദു പെൺകുട്ടിയെ തള്ളിയിട്ട് കൊന്ന സംഭവം; ഒളിവിൽ പോയ ലവ് ജിഹാദ് കൊലയാളി സൂഫിയാനെ ഏറ്റുമുട്ടലിലൂടെ കീഴ്‌പ്പെടുത്തി യുപി പോലീസ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മതപരിവർത്തനത്തിന് വഴങ്ങാതിരുന്ന ഹിന്ദു പെൺകുട്ടിയെ തള്ളിയിട്ട് കൊന്ന സംഭവം; ഒളിവിൽ പോയ ലവ് ജിഹാദ് കൊലയാളി സൂഫിയാനെ ഏറ്റുമുട്ടലിലൂടെ കീഴ്‌പ്പെടുത്തി യുപി പോലീസ്

Man who pushed 17-year-old girlfriend to death shot at during police encounter in UP

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2022, 03:30 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: നിർബന്ധിത മതപരിവർത്തനം നിഷേധിച്ച 17-കാരിയെ കെട്ടിടത്തിന് മുകളിൽ നിന്നും തള്ളിയിട്ട് കൊന്ന പ്രതിയെ ഏറ്റുമുട്ടലിലൂടെ കീഴ്‌പ്പെടുത്തി ഉത്തർപ്രദേശ് പോലീസ്. പ്രതിയുടെ കാലിന് താഴേയ്‌ക്ക് വെടിവെച്ചാണ് പോലീസ് കീഴടക്കിയത്. കൊലപാതകത്തിന് പിന്നാലെ പ്രതി മുഹമ്മദ് സൂഫിയാൻ ഒളിവിൽ പോയിരുന്നു.

യുപി പോലീസിലെ ഒമ്പത് പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് കൊലപാതക കേസ് ഏറ്റെടുത്തിരുന്നത്. ഒളിവിൽ പോയ സൂഫിയാനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് സൂഫിയാനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. കീഴടങ്ങാൻ തയ്യാറാകാതിരുന്ന പ്രതിയെ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു.

നിധി ഗുപ്തയെന്ന 17-കാരിയെ പ്രണയക്കെണിയിൽ കുരുക്കി ഇസ്ലാമിലേക്ക് മതംമാറാൻ പ്രതി നിർബന്ധിച്ചിരുന്നു. മതം മാറാതെ വിവാഹം കഴിക്കില്ലെന്ന് സൂഫിയാൻ പറഞ്ഞു. ഇതോടെ പെൺകുട്ടിയുടെ വീട്ടുകാർ സൂഫിയാന്റെ വീട്ടിലെത്തി കാര്യങ്ങൾ സംസാരിക്കാൻ ശ്രമിച്ചു. ഇരുവീട്ടുകാരും ചർച്ച ചെയ്യുന്നതിനിടെയാണ് ഫ്‌ളാറ്റിന് മുകളിൽ നിന്ന് പെൺകുട്ടിയെ സൂഫിയാൻ തള്ളിയിട്ട് കൊന്നത്. നാലാം നിലയിൽ നിന്ന് വീണ പെൺകുട്ടി ആശുപത്രിയിൽ എത്തിയതിന് പിന്നാലെ മരിച്ചു. നിധി ഗുപ്ത മരിച്ചെന്നറിഞ്ഞതോടെ പ്രതി സൂഫിയാൻ ഒളിവിൽ പോയി.

പ്രണയക്കെണിയിൽ കുരുക്കി പെൺകുട്ടിയെ വഞ്ചിച്ചുവെന്നാണ് നിധി ഗുപ്തയുടെ മാതാപിതാക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ സൂഫിയാനെതിരെ കൊലപാതക്കുറ്റത്തിന് പുറമെ നിർബന്ധിത മതപരിവർത്തന നിയമ പ്രകാരവും വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Tags: UPencounterreligious conversiongirlfriend
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies