പാട്ട്ന: നേപ്പാളിൽ നിന്ന് കാണാതായ അപൂർവ്വ ഇനം കഴുകനെ ബിഹാറിൽ കണ്ടെത്തി. പത്ത് മാസങ്ങൾക്ക് ശേഷമാണ് ബിഹാറിലെ ദർബംഗ പ്രദേശത്ത് കണ്ടെത്തിയത്.
വംശനാശഭീഷണി നേരിടുന്ന വെളുത്ത കഴുകനെ അവസാനമായി കണ്ടത് നേപ്പാളിലെ തനാഹുൻ ജില്ലയിലാണ്. ജില്ലയിലെ പക്ഷി നിരീക്ഷണ കേന്ദ്രത്തിൽ നിരീക്ഷണത്തിലിരിക്കെയാണ് കഴുകനെ കാണാതെയാകുന്നത്. ഭക്ഷണമില്ലാതെ പട്ടിണികിടന്നതിനാൽ ദുർബലമായ അവസ്ഥയിലാണ് പക്ഷിയെ കണ്ടെത്തിയത്.
2000-ത്തിലാണ് പക്ഷിയെ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ പട്ടികയിൽപ്പെടുത്തിയത്. മൃഗങ്ങൾക്ക് നൽകുന്ന മരുന്നായ ഡിക്ലോഫെനാക് ഉപയോഗിച്ച് ചികിത്സിച്ച മൃഗങ്ങളുടെ ശവശരീരങ്ങൾ ഇവ ഭക്ഷിച്ചു. ഇതിന്റെ ഫലമായാണ് കഴുകന്റെ ജനസംഖ്യയിൽ ഗണ്യമായ കുറവുണ്ടായത്.
പക്ഷി ഇടത്തരം വലിപ്പമുള്ളതും ഇരുണ്ടതും കറുത്ത നിറത്തിലുള്ള തൂവലുകൾ, വെളുത്ത കഴുത്ത്, താഴത്തെ പുറകിലും മുകളിലെ വാലിലും തൂവലുകളിലും വെളുത്ത നിറവുമാണ്. അതിനാൽ തന്നെ ഇവ അറിയപ്പെടുന്നത് വെള്ള കഴുകനെന്നാണ്. പ്രായപൂർത്തിയായ വെളുത്ത കഴുകൻ 75 മുതൽ 85 സെന്റീമീറ്റർ വരെ ഉയരമുള്ളതാണ്.
Comments