എറണാകുളം: വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം. തൊടുപുഴ-മൂവാറ്റുപുഴ റോഡിലായിരുന്നു അപകടം. തൊടുപുഴ അൽ അസ്ഹർ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. എറണാകുളം പുത്തൻ കുരിശ് സ്വദേശി ആയുഷ് ഗോപി എന്ന വിദ്യാർത്ഥിയാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന നാല് പേരെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആയുഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവം കണ്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് അഗ്നിശമന സേന സംഘമെത്തി കാർ വെട്ടി പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
അമിത വേഗതയിലാണ് കാർ തൊടുപുഴ ഭാഗത്ത് നിന്നുമെത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.പുറത്തെടുക്കുമ്പോൾ നാല് പേരുടെയും നില ഗുരുതരമായിരുന്നു. ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Comments