പാലക്കാട്: കഴുത്തിൽ ആയുധം വെച്ച് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. ഒളിവിൽപ്പോയ അമ്പലപ്പാറ സ്വദേശി സുധീഷിനെ കണ്ടെത്തുന്നതിനായാണ് ഒറ്റപ്പാലം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. 31-കാരിയെ പീഡനത്തിനിരയാക്കിയ കേസിലാണ് നടപടി.
കഴിഞ്ഞ ജൂലൈ 5-നാണ് കേസിനാസ്പദമായ സംഭവം. സംഭവം നടന്ന് നാല് മാസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. രാവിലെ പാചകത്തിനായി അരി വേണമെന്ന് പറഞ്ഞാണ് സുധീഷ് പരിചയക്കാരന്റെ വീട്ടിലെത്തുന്നത്. ഭാര്യയോട് അരി നൽകാൻ പറഞ്ഞ് ഇയാൾ പുറത്തുപോയി. വീട്ടിൽ ആരുമില്ലെന്ന് അറിഞ്ഞതോടെ വീണ്ടുമെത്തി യുവതിയെ കടന്നുപിടിക്കുകയായിരുന്നു.
തുടർന്ന് കഴുത്തിൽ മൂർച്ചയുള്ള ആയുധം വെച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ബൈക്കിൽ രക്ഷപ്പെട്ട സുധീഷിനെ കണ്ടെത്താനായില്ല. വീട്ടമ്മയുടെ കഴുത്തിൽ ആയുധം കൊണ്ട് മുറിവേറ്റിരുന്നു. വധശ്രമം ഉൾപ്പെടെ ഒമ്പത് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Comments