അർജന്റീനയ്ക്കും ജർമ്മനിക്കും ഉണരാം; ബ്രസീലിനും ഇംഗ്ലണ്ടിനും സ്‌പെയിനും പറക്കാം-fifa world cup matches
Tuesday, January 31 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports

അർജന്റീനയ്‌ക്കും ജർമ്മനിക്കും ഉണരാം; ബ്രസീലിനും ഇംഗ്ലണ്ടിനും സ്‌പെയിനും പറക്കാം-fifa world cup matches

by Janam Web Desk
Nov 25, 2022, 12:33 pm IST
A A

അർജന്റീനയുടെയും ജർമ്മനിയുടെയും പതനം, സ്‌പെയിനിന്റെയും ഇംഗ്ലണ്ടിന്റെയും കുതിപ്പ്, ബ്രസീലിന്റെ പടയോട്ടം…..ലോകകപ്പ് ഫുട്‌ബോളിൽ എല്ലാ ടീമുകളും തങ്ങളുടെ ആദ്യ മത്സരങ്ങൾ പൂർത്തിയാക്കിയതോടെ നമ്മുടെ മുന്നിൽ തെളിയുന്ന ചിത്രമിതാണ്. മുൻ ലോക ജേതാക്കളായ അർജന്റീനയുടെയും ജർമ്മനിയുടെയും പരാജയങ്ങളാണ് 22ാം ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ ഏറ്റവും ശ്രദ്ധയാകർഷിച്ചത്. ഏഷ്യൻ രാജ്യങ്ങളാണ് വമ്പന്മാരെ വീഴ്‌ത്തിയതെന്നതും ശ്രദ്ധേയം.

അർജന്റീനയെ സൗദിയും ജർമ്മനിയെ ജപ്പാനുമാണ് തകർത്തത്. ഇതോടെ അർജന്റീനയുടെയും ജർമ്മനിയുടെയും നില ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. അർജന്റീനയ്‌ക്ക് ഇനി ഗ്രൂപ്പിൽ സൗദിയേക്കാൾ കരുത്തുളള പോളണ്ടും മെക്‌സിക്കോയുമാണ് എതിരാളികൾ. ഈ മത്സരങ്ങളിൽ വിജയത്തിൽ കുറഞ്ഞത് ടീമിന്റെ മുന്നോട്ട് പോക്കിനെ ബാധിക്കും. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ കടന്നാലും ഒരുപക്ഷെ നിലവിലെ ജേതാക്കളായ ഫ്രാൻസിനെ ആകും എതിരാളിയായി ലഭിക്കുക. ഓസ്‌ത്രേലിയയെ 4-1ന് തകർത്ത് ഫ്രഞ്ച് പട കരുത്ത് തെളിയിച്ചു കഴിഞ്ഞു.

കഴിഞ്ഞ ലോകകപ്പിൽ മെസിയെയും സംഘത്തെയും രണ്ടാം റൗണ്ടിൽ വീഴ്‌ത്തിയത് ഫ്രാൻസ് ആണ്. അതു കൊണ്ട് അടുത്ത റൗണ്ടിൽ അവരെ എതിരാളികൾ ആകാതിരിക്കാൻ അർജന്റീനയ്‌ക്ക് പരമാവധി ശ്രമിക്കേണ്ടതുണ്ട്. ജർമ്മനിയുടെ അവസ്ഥയും സമാനമാണ്. ആദ്യ കളിയിൽ ജപ്പാനിൽ നിന്ന് ഏറ്റ പരാജയം മുൻ ചാമ്പ്യന്മാരെ കടുത്ത സമർദ്ദത്തിലാഴ്‌ത്തിയിട്ടുണ്ട്. സ്‌പെയിനെയും കോസ്റ്ററിക്കയെയുമാണ് അവർക്ക് ഇനി നേരിടേണ്ടി വരിക. ഇനിയുളള കളികളിൽ വിജയം അല്ലാതെ മറ്റൊന്നിനെ കുറിച്ച് ചിന്തിക്കാൻ പോലും ടീമിന് ആകില്ല.

ഇതുവരെയുളള കളിയിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് സ്‌പെയിൻ ആണ്. കോസ്റ്റിക്കയെ എതിരില്ലാത്ത 7 ഗോളുകൾക്കാണ് കാളപ്പോരിന്റെ നാട്ടുകാർ തകർത്തത്. തലപ്പൊക്കമുളള വൻ താര നിരകളൊന്നുമില്ലെങ്കിലും ഏത് വമ്പന്മാരെ വീഴ്‌ത്താനുളള ഒത്തിണക്കവും പോരാട്ടവീര്യവും സ്‌പെയിന്റെ കളിയിൽ ദൃശ്യമായി. ഇറാനെ വലിയ മാർജിനിൽ തകർത്ത് ഇംഗ്ലണ്ടും വരവറിയിച്ചു. എതിരാളികളുടെ മേൽ 6-2ന് ആണ് ഇംഗ്ലീഷ് പടയുടെ വിജയം. യുവതാരങ്ങളാൽ സമ്പന്നമായ ഇംഗ്ലണ്ട് പ്രതീക്ഷ നൽകുന്ന കളിയാണ് ഇറാനെതിരെ പുറത്തെടുത്തത്. ഈ വിജയതൃഷ്ണ നിലനിർത്താനായാൽ ഇംഗ്ലണ്ടിന് കുതിക്കാം.

ക്രിസ്റ്റ്യാനോയുടെ പോർച്ചുഗലും ആദ്യ കളി വിജയിച്ച് തുടക്കം ഗംഭീരമാക്കി. ഘാനയെ 3-2ന് ആണ് പറങ്കികൾ പരാജയപ്പെടുത്തിയത്. ക്രിസ്റ്റ്യാനോ ആദ്യ കളിയിൽ ഗോളടിച്ചതും ആരാധകരെ ആവേശത്തിലാഴ്‌ത്തി. ഇതോടെ തുടർച്ചയായി 5 ലോകകപ്പുകളിലും ഗോൾ സ്‌കോർ ചെയ്തുവെന്ന അപൂർവ്വ നേട്ടം ആരാധകരുടെ സ്വന്തം സിആർ7 സ്വന്തമാക്കി. പ്രതീക്ഷയുടെ ഭാരവുമായി ഖത്തറിലെത്തിയ നെയ്മറും സംഘവും ആദ്യ കളിയിൽ നിരാശപ്പെടുത്തിയില്ല. സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മഞ്ഞപ്പട നിലംപരിശാക്കിയത്. രണ്ട് ഗോളുകളും നേടിയത് റിച്ചാലിസൺ ആണ്. റിച്ചാലിസണിന്റെ രണ്ടാമത്തെ ഗോൾ ഈ ടൂർണ്ണമെന്റിലെ ഏറ്റവും മനോഹരമായ ദൃശ്യമായിരുന്നു.

Brazil's second goal by Richarlison is amazing, amazing, amazing, very amazing
pic.twitter.com/nWqhDDdaxa

— trey 〽️ (@honest_papito) November 24, 2022

വിനീഷ്യസ് ജൂനിയർ ഇടം കാൽകൊണ്ട് ബോക്‌സിലേക്ക് നീട്ടി നൽകിയ പന്ത് നാല് സെർബിയൻ ഡിഫൻഡർമാരുടെ നടുവിൽ നിന്ന് വായുവിൽ ഉയർന്ന് വലയിലേക്ക് പായിച്ച റിച്ചാലിസൺ മാജികിനെ വർണിക്കാൻ വാക്കുകൾ കൊണ്ട് ആവില്ല. ഈ മനോഹര ഗോൾ ബ്രസീലിന്റെ ആരാധകരുടേത് മാത്രമല്ല എതിരാളികളുടെ പോലും മനം നിറച്ചു. ഇതുവരെ 16 കളികളിൽ നിന്നായി 41 ഗോളുകളാണ് പിറന്നത്. ഗോൾ ശരാശരി 2.56 ആണ്. ടൂർണ്ണമെന്റ് മുന്നോട്ട് പോകും തോറും ഇനിയും സുന്ദര നിമിഷങ്ങൾ പിറക്കുമെന്ന് പ്രതീക്ഷിക്കാം.

Tags: FIFA-world cup 2022qatarലോകകപ്പ്അർജന്റീനgermanyspainbrazilargentina
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ശബരിമലയോടുള്ള അവ​ഗണന തുറന്നു സമ്മതിച്ച് ഇന്റലിജൻസ്; തെളിവുകൾ ജനം ടിവിയ്‌ക്ക്; ആചാര ലംഘനം നടപ്പാക്കാൻ കഴിയാത്തതിന്റെ ഒടുങ്ങാത്ത പകയാണ് സർക്കാരിനുള്ളത് എന്ന് വത്സൻ തില്ലങ്കേരി

Next Post

വി ദ യുഎഇ 2031; പുതിയ വികസന നയം പ്രഖ്യാപിച്ച് യുഎഇ

More News from this section

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മുരളീ വിജയ്

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മുരളീ വിജയ്

ചരിത്രം; പ്രഥമ അണ്ടർ -19 വനിതാ ടി20 ലോകകപ്പ് ഉയർത്തി ഇന്ത്യൻ പെൺപുലികൾ

ചരിത്രം; പ്രഥമ അണ്ടർ -19 വനിതാ ടി20 ലോകകപ്പ് ഉയർത്തി ഇന്ത്യൻ പെൺപുലികൾ

ആളെ തിരക്കി നെട്ടോട്ടമോടി റൊണാൾഡോയും കുടുംബവും ! പിന്നിലെ കാരണം കേട്ട് ഞെട്ടി ആരാധകർ

ആളെ തിരക്കി നെട്ടോട്ടമോടി റൊണാൾഡോയും കുടുംബവും ! പിന്നിലെ കാരണം കേട്ട് ഞെട്ടി ആരാധകർ

മുന്‍ ബോക്‌സിംഗ് താരം മൈക്ക് ടൈസണ്‍ പീഡിപ്പിച്ചു; പരാതിയുമായി സ്ത്രീ രംഗത്ത്

മുന്‍ ബോക്‌സിംഗ് താരം മൈക്ക് ടൈസണ്‍ പീഡിപ്പിച്ചു; പരാതിയുമായി സ്ത്രീ രംഗത്ത്

‘ഇന്ത ആട്ടം പോതുമാ..’; ഇൻഡോറിൽ രോഹിത്തിനും ​ഗില്ലിനും സെഞ്ച്വറി

‘ഇന്ത ആട്ടം പോതുമാ..’; ഇൻഡോറിൽ രോഹിത്തിനും ​ഗില്ലിനും സെഞ്ച്വറി

ഋഷഭ് പന്തിനായി മഹാകാലേശ്വറിന് മുന്നിൽ താരങ്ങൾ; ബാബ മഹാകാൽ ഭസ്മ ആരതിയിലും പങ്കെടുത്തു

ഋഷഭ് പന്തിനായി മഹാകാലേശ്വറിന് മുന്നിൽ താരങ്ങൾ; ബാബ മഹാകാൽ ഭസ്മ ആരതിയിലും പങ്കെടുത്തു

Load More

Latest News

മന്ത്രിമാർ അവരുടെ ചുമതലയിലുള്ള ജില്ലകൾ കൃത്യമായ ഇടവേളകളിൽ സന്ദർശിക്കണം; നിർദ്ദേശവുമായി യോഗി ആദിത്യനാഥ്

രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയത് ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ; രാഷ്‌ട്രത്തെ തകർക്കുകയെന്നതാണ് മത പരിവർത്തനത്തിലേർപ്പെട്ടിരിക്കുന്നവരുടെ ലക്ഷ്യം;യോഗി ആദിത്യനാഥ്

ഇക്കണോമി ടിക്കറ്റുമായി ബിസിനസ് ക്ലാസിൽ യാത്ര; വിസമ്മതിച്ചതിന് പിന്നാലെ അക്രമാസക്തയായി യുവതി; സ്വയം വസ്ത്രം ഊരിയെറിഞ്ഞ് ഇറ്റാലിയൻ വനിത

ഇക്കണോമി ടിക്കറ്റുമായി ബിസിനസ് ക്ലാസിൽ യാത്ര; വിസമ്മതിച്ചതിന് പിന്നാലെ അക്രമാസക്തയായി യുവതി; സ്വയം വസ്ത്രം ഊരിയെറിഞ്ഞ് ഇറ്റാലിയൻ വനിത

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കാൻ ശ്രമം; മുഗൾ ഗാർഡന്റെ പേര് മാറ്റിയതിനെതിരെ എ.എൻ ഷംസീർ

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കാൻ ശ്രമം; മുഗൾ ഗാർഡന്റെ പേര് മാറ്റിയതിനെതിരെ എ.എൻ ഷംസീർ

ദളിതർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടഞ്ഞ് ഡിഎംകെ നേതാവ്; പ്രതിഷേധവുമായി അണ്ണാമലൈ; പിന്നാലെ നടപടി

ദളിതർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടഞ്ഞ് ഡിഎംകെ നേതാവ്; പ്രതിഷേധവുമായി അണ്ണാമലൈ; പിന്നാലെ നടപടി

‘വാഴക്കുല’ പ്രബന്ധം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ സർവകലാശാല; ഗവർണറുടെ തീരുമാനവും നിർണായകം

‘വാഴക്കുല’ പ്രബന്ധം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ സർവകലാശാല; ഗവർണറുടെ തീരുമാനവും നിർണായകം

പിണറായി സർക്കാരിന്റെ എല്ലാമെല്ലാം, മുഖ്യമന്ത്രിയുടെ വിശ്വസ്തൻ ; വിവാദ നായകൻ എം. ശിവശങ്കർ പടിയിറങ്ങുന്നു

പിണറായി സർക്കാരിന്റെ എല്ലാമെല്ലാം, മുഖ്യമന്ത്രിയുടെ വിശ്വസ്തൻ ; വിവാദ നായകൻ എം. ശിവശങ്കർ പടിയിറങ്ങുന്നു

ജി20 യോഗങ്ങൾ ഇന്ത്യയുടെ പാരമ്പര്യവും ചരിത്രവും വിളിച്ചോതുന്ന തരത്തിലാകും; 200 യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ

ജി20 യോഗങ്ങൾ ഇന്ത്യയുടെ പാരമ്പര്യവും ചരിത്രവും വിളിച്ചോതുന്ന തരത്തിലാകും; 200 യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ

വിവാദങ്ങൾക്കൊടുവിൽ രാജിയ്‌ക്കൊരുങ്ങി അടൂർ ഗോപാലകൃഷ്ണൻ; അനുനയ നീക്കവുമായി സർക്കാർ

വിവാദങ്ങൾക്കൊടുവിൽ രാജിയ്‌ക്കൊരുങ്ങി അടൂർ ഗോപാലകൃഷ്ണൻ; അനുനയ നീക്കവുമായി സർക്കാർ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies