കോഴിക്കോട് : കോഴിക്കോട് മഹാത്മാ ഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനും (മാഗ് കോം) ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയും(ജെ.എൻ.യു.)തമ്മിൽ അക്കാദമിക്ക് രംഗത്ത് പരസ്പര സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പിട്ടു. ഡൽഹിയിൽ ജെ.എൻ.യു. ക്യാമ്പസിൽവച്ച് നടന്ന പരിപാടിയിലാണ് ധാരണാപത്രം ഒപ്പിട്ടത്. കോഴിക്കോട് കേസരിഭവനിൽ നവംബർ 28 നാണ് മാഗ് കോം ഉദ്ഘാടനം നടക്കുന്നത്.
ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീദുലിപ്പുടി പണ്ഡിറ്റ് , മാഗ്‌കോം ഡയറക്ടർ എ.കെ. അനുരാജ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. നിരവധി കോഴ്‌സുകൾക്കാണ് മാഗ് കോം ആരംഭം കുറിക്കുന്നത്. കോഴിക്കോട് കേസരി ഭവനിലെ അതിവിശാലമായ മന്ദിരത്തിൽ എല്ലാ ആധുനിക സംവിധാനങ്ങളും ഇതിനായി ഒരുക്കിയിട്ടുണ്ട്. മാഗ്‌കോം ആരംഭിക്കുന്ന മാദ്ധ്യമപഠന കോഴ്‌സുകൾക്ക് ജെ.എൻ.യു സർട്ടിഫിക്കറ്റും ലഭിക്കും.
തിങ്കളാഴ്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് കേസരി ഭവനിലെ മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ ജേണലിസം കോളജിന്റെ ഉദ്ഘാടനം നിർവ്വഹിക്കുക. കേരളത്തിലെ മാദ്ധ്യമ പഠനത്തെ അന്താരാഷ്‌ട്ര നിലവാരത്തിലെത്തിക്കാനുള്ള പുതിയ തുടക്കമാണിതെന്ന് സ്ഥാപനം അറിയിച്ചു.
Comments