നോട്ടീസ് നൽകാൻ പറഞ്ഞത് ഞാനല്ല; രാജേന്ദ്രൻ പറയുന്നത് പോക്രിത്തരം; മുൻ എംഎൽഎ പാർട്ടിയോട് ചെയ്തത് പിറപ്പില്ലാത്ത പണിയെന്ന് എംഎം മണി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നോട്ടീസ് നൽകാൻ പറഞ്ഞത് ഞാനല്ല; രാജേന്ദ്രൻ പറയുന്നത് പോക്രിത്തരം; മുൻ എംഎൽഎ പാർട്ടിയോട് ചെയ്തത് പിറപ്പില്ലാത്ത പണിയെന്ന് എംഎം മണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2022, 03:05 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: വീടൊഴിയണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ചതിന് പിന്നാലെ മുൻ എംഎൽഎ രാജേന്ദ്രൻ നടത്തിയ പരാമർശത്തിൽ മറുപടിയുമായി എംഎൽഎ എംഎം മണി. രാജേന്ദ്രന് നോട്ടീസ് നൽകിയതിന് പിന്നിൽ താനാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മണി പറഞ്ഞു. വീടിരിക്കുന്ന ഭൂമി പുറമ്പോക്ക് ആണെന്നും, അതിനാൽ ഇത് ഒഴിയണമെന്നും ആവശ്യപ്പെട്ടുള്ള നോട്ടീസ് രാഷ്‌ട്രീയ പ്രേരിതരമാണെന്നും, ഇതിന് പിന്നിൽ മണിയാണെന്നുമായിരുന്നു രാജേന്ദ്രൻ ആരോപിച്ചത്.

നോട്ടീസ് കൊടുത്തതിനു പിന്നിൽ താനാണെന്ന് പറയുന്നത് അസംബന്ധവും പോക്രിത്തരവുമാണ്. അത് തന്റെ പണിയല്ല. താൻ ആരോടും ഇങ്ങനെയൊന്നും ചെയ്യാറില്ല. രാജേന്ദ്രൻ ഭൂമി കയ്യേറിയോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത്, റവന്യൂ വകുപ്പാണ്. പഴയ എംഎൽഎ സ്ഥാനം ഉപയോഗിച്ച് വല്ല തട്ടിപ്പും നടത്തിയോ എന്ന് റവന്യൂവകുപ്പ് കണ്ടെത്തും. നോട്ടീസ് നൽകാൻ താൻ പറഞ്ഞിട്ടില്ല, ഇനിയങ്ങോട്ട് പറയുകയുമില്ലെന്നും മണി ആവർത്തിച്ചു.

രാജേന്ദ്രൻ കുടിയ്‌ക്കുന്ന വെള്ളത്തിൽ മോശം പണിയാണ് കാണിച്ചത്. തെരഞ്ഞെടുപ്പിൽ പാർട്ടി ഏൽപ്പിച്ച പണി രാജേന്ദ്രൻ ചെയ്യണമായിരുന്നു. ഇത് ചെയ്യാതെ പിറപ്പില്ലാത്ത പണിയാണ് കാണിച്ചത് എന്നും മണി കൂട്ടിച്ചേർത്തു.

രാവിലെയാണ് വീടൊഴിയണമെന്ന് കാണിച്ച് രാജേന്ദ്രന് റവന്യൂവകുപ്പ് നോട്ടീസ് നൽകിയത്. വീടിരിക്കുന്ന സ്ഥലം പുറമ്പോക്ക് ഭൂമിയാണെന്നും, ഏഴ് ദിവസത്തിനുള്ളിൽ ഒഴിയണമെന്നുമാണ് നോട്ടീസിലെ നിർദ്ദേശം.

 

Tags: mm manirajendran
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies