തിരുവനന്തപുരം: മകൾക്കൊപ്പം ഹിന്ദി ഗാനം ആലപിച്ച് നടൻ ജഗതി ശ്രീകുമാർ. മകൾ പാർവ്വതി ഷോണിനൊപ്പം ജഗതി ശ്രീകുമാർ ഗാനം ആലപിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ജഗതി ശ്രീകുമാറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
മുഹമ്മദ് റാഫിയുടെ ‘ ക്യാ ഹുവാ തേരാ വാദ’ എന്ന ഹിറ്റ് ഗാനമാണ് അദ്ദേഹം പാടിയത്. നമുക്കൊരു പാട്ടുപാടാം എന്ന് പാർവ്വതി ചോദിക്കുമ്പോൾ, ശരിയെന്ന് പറഞ്ഞ് അദ്ദേഹം തലകുലുക്കുന്നതായി വീഡിയോയിൽ കാണം. തുടർന്ന് പാർവ്വതി പാട്ട് പാടുമ്പോൾ അദ്ദേഹവും ഒപ്പം പാടുന്നുണ്ട്. 46 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.
റാഫി സാബിന്റെ മാക്കിനൊപ്പം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വരികളെല്ലാം വളരെ അദ്ദേഹം വളരെ കൃത്യമായി പാടുന്നതായി വീഡിയോയിൽ കാണാം.
അതേസമയം മലയാള സിനിമയിൽ പകരംവയ്‌ക്കാനാകാത്ത അഭിയന പ്രതിഭയുടെ ആരോഗ്യനിലയിലുണ്ടായ പുരോഗതിയിൽ അതീവ സന്തോഷത്തിലാണ് ആരാധകർ. എത്രയും വേഗം പൂർണ ആരോഗ്യവാനായി മലയാള സിനിമയിലേക്ക് മടങ്ങിയെത്താൻ കഴിയട്ടെയെന്ന് ആരാധകർ ആശംസിച്ചു.
Comments