കന്നഡ താരം അദിതി പ്രഭുദേവയുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് റോക്കിംഗ് സ്റ്റാർ യാഷ്. റിസപ്ഷനിൽ പങ്കെടുക്കുന്ന യാഷിന്റെയും ഭാര്യ രാധിക പണ്ഡിറ്റിന്റെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. കെജിഎഫ് 2-ന് ശേഷം ഒരു യാഷ് ചിത്രം പുറത്തിറങ്ങിയിട്ടില്ല എന്നുമാത്രമല്ല, തന്റെ അടുത്ത പ്രോജക്റ്റ് ഔദ്യോഗികമായി താരം ഇതുവരെയും പ്രഖ്യാപിച്ചിട്ടുമില്ല. തന്റെ കുടുംബത്തോടൊപ്പമാണ് കൂടുതൽ സമയവും താരം ചിലവഴിക്കുന്നത്. അതിനാൽ തന്നെ അപൂർവ്വമായി ലഭിക്കുന്ന യാഷിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകർ ആഘോഷമാക്കുകയാണ്.
കറുത്ത ഷർട്ടണിഞ്ഞ് മുടിയും താടിയും നീട്ടി റോക്കി ലുക്കിൽ തന്നെയാണ് യാഷ് വിവാഹ സൽക്കാരത്തിൽ പങ്കെടുത്തത്. രാധിക പണ്ഡിറ്റിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അദിതി പ്രഭുദേവ. കോഫി പ്ലാന്ററും വ്യവസായിയുമായ യശസ്വിയെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
Rocking Couple's Yesterday's Clicks From @AditiPrabhudeva Reception Time @TheNameIsYash @RadhikaPandit7#Yash #Yash19 #YashBOSS pic.twitter.com/M42aVTmqMT
— Yash BOSS (@MandyaYashFC) November 28, 2022
2017-ൽ ‘ധൈര്യം’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് അദിതി അഭിനയരംഗത്തേയ്ക്ക് കടന്നത്. പിന്നീട് സിംഗ്, ഒമ്പട്ടനെ ദിക്കു, ഓൾഡ് മങ്ക്, തോതാപുരി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. അതേസമയം, വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യാഷിനെ മാദ്ധ്യമ പ്രവർത്തകർ വളഞ്ഞുവെങ്കിലും യാതൊന്നും അദ്ദേഹം പ്രതികരിച്ചില്ല. പുതിയ ചിത്രം ഉടനെ ഉണ്ടാകുമോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഒരു ചിരി മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Comments