''ചൈനയുടെ സുവർണ്ണ കാലം അവസാനിച്ചു;'' നീക്കങ്ങൾ കടുപ്പിച്ച് ഋഷി സുനക്; മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും തുറന്നടിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

”ചൈനയുടെ സുവർണ്ണ കാലം അവസാനിച്ചു;” നീക്കങ്ങൾ കടുപ്പിച്ച് ഋഷി സുനക്; മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും തുറന്നടിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2022, 06:51 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ : പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ചൈനയ്‌ക്കെതിരെ നീക്കങ്ങൾ കടുപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ബ്രിട്ടണും ചൈനയും തമ്മിലുള്ള സുവർണ്ണ കാലഘട്ടം അവസാനിപ്പിക്കാൻ സമയമായെന്ന് വിദേശ നയത്തെക്കുറിച്ചുള്ള തന്റെ ആദ്യത്തെ പ്രസംഗത്തിൽ സുനക് പറഞ്ഞു. ചൈനയുടെ സ്വേച്ഛാധിപത്യ ഭരണം കാരണം യുകെയുടെ മൂല്യങ്ങൾക്കും താത്പര്യങ്ങൾക്കും രാജ്യം വെല്ലുവിളിയാണെന്നും അതുകൊണ്ട് തന്നെ കമ്യൂണിസ്റ്റ് ചൈനയോടുള്ള സമീപനത്തിൽ മാറ്റം വരുത്തണമെന്നും സുനക് ചൂണ്ടിക്കാട്ടി. ലണ്ടനിലെ ഗിൽഡ്ഹാളിൽ നടന്ന പ്രസംഗത്തിലാണ് സുനക് ചൈനയ്‌ക്കെതിരെ തുറന്നടിച്ചത്.

ചൈനയിൽ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും സുനക് വിമർശിച്ചു. ചൈനയുമായുള്ള വ്യാപാരം സാമൂഹികവും രാഷ്‌ട്രീയപരവുമായ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന ചിന്ത തന്നെ അവസാനിപ്പിക്കാം. ബ്രിട്ടന്റെ മൂല്യങ്ങൾക്കും ആശയങ്ങൾക്കും ചൈന ഇന്ന് കടുത്ത വെല്ലുവിളിയാണ്.

ലോക്ഡൗണിനെതിരെ ചൈനയിൽ നടക്കുന്ന പ്രതിഷേധങ്ങളിലും യുകെ പ്രധാനമന്ത്രി പ്രതികരിച്ചു. ജനങ്ങളുടെ ആശങ്കകൾക്ക് ചെവികൊടുക്കാതെ, അവരെ കൂടുതൽ അടിച്ചമർത്തുകയാണ് ചൈനീസ് ഭരണകൂടം. ചൈനയിലെ ബിബിസി റിപ്പോർട്ടറെ മർദ്ദിച്ച് അറസ്റ്റ് ചെയ്ത സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആയിരക്കണക്കിന് ആളുകളാണ് ചൈനീസ് ഭരണകൂടത്തിനെതിരെ പ്രതിഷേധം നടത്തുന്നത്. പേപ്പറുകളും വെളുത്ത പൂക്കളും പിടിച്ചുകൊണ്ട് ഇവർ വേറിട്ട പ്രതിഷേധം നടത്തിയിരുന്നു. സ്വാതന്ത്ര്യമാണ് തങ്ങൾക്ക് വേണ്ടത് എന്നാണ് ജനങ്ങൾ പറയുന്നത്.

യുകെയിൽ ചൈനയുടെ സ്വാധീനം തടയാൻ ദേശീയ സുരക്ഷാ, നിക്ഷേപ നിയമത്തിന് കീഴിൽ പുതിയ അധികാരം എന്നതുൾപ്പെടെ യുകെ സർക്കാർ സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയുമായി യുകെയ്‌ക്ക് നയതന്ത്ര ബന്ധമുണ്ടെന്നും വ്യാപാര രംഗത്ത് സജീവമായി ഏർപ്പെടുന്നുണ്ടെന്നും സുനക് പറഞ്ഞു.

 

Tags: UKChinarishi sunakXi Jin Ping
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies