മുംബൈ: പാകിസ്താനിൽ ഒളിവിൽ കഴിയുന്ന ഭീകരൻ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിന് ജാമ്യം നൽകാനാവില്ലെന്ന് മഹാരാഷ്ട്രയിലെ പ്രത്യേക കോടതി വ്യക്തമാക്കി. മാലിക്കിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് നവാബ് മാലിക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. തനിക്കെതിരെ തെളിവില്ലെന്നും ജാമ്യം നൽകണമെന്നുമുള്ള മാലിക്കിന്റെ വാദം കോടതി പരിഗണിച്ചില്ല. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കേസിൽ നവാബ് മാലിക്കിനെതിരെ എൻ ഐ എ അന്വേഷണം തുടരുന്ന കാര്യവും ഇഡി ചൂണ്ടിക്കാട്ടി.
എൻ ഐ എ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ പ്രകാരമാണ് ഇഡി നവാബ് മാലിക്കിനെതിരായ അന്വേഷണം തുടരുന്നത്.
Comments