1400 തെർമൽ സെൻസറുകൾ, 100 ഡ്രോണുകൾ, 5500 ക്യാമറകൾ ; ഇസ്രായേലിന് തുല്യ സുരക്ഷാ കവചം ഇന്ത്യ-പാക് അതിർത്തിയിലും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

1400 തെർമൽ സെൻസറുകൾ, 100 ഡ്രോണുകൾ, 5500 ക്യാമറകൾ ; ഇസ്രായേലിന് തുല്യ സുരക്ഷാ കവചം ഇന്ത്യ-പാക് അതിർത്തിയിലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2022, 05:28 pm IST
Facebook
Twitter
WhatsAppTelegram

ന്യുഡൽഹി : ഇന്ത്യ-പാക് അതിർത്തി ഇസ്രായേലിന് തുല്യമായ രീതിയിൽ ആധുനികമാക്കാനുള്ള ശ്രമം ഊർജിതമാക്കി. പാകിസ്താന്റെയും ബംഗ്ലാദേശിന്റെയും അതിർത്തിയിൽ സർക്കാർ 5500 സുരക്ഷാ ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നു. ഇതിനായി 30 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ക്യാമറകൾ മാത്രമല്ല, ഡ്രോണുകളും ഹാൻഡ് ഹോൾഡ് തെർമൽ ഇമേജറുകളും വാങ്ങുന്നുണ്ട്. ഡ്രോണുകളും ക്യാമറകളും ഉപയോഗിച്ച് നിരീക്ഷണം നടത്തും. തെർമൽ ഇമേജർ രാത്രിയിൽ കൂടുതൽ ഉപയോഗപ്രദമാകും

എല്ലായിടത്തും ഇനി ക്യാമറകൾ ഉണ്ടാകും. ഒപ്പം ആകാശ നിരീക്ഷണവും ആവശ്യമെങ്കിൽ വെടിയുതിർക്കുകയും ചെയ്യും. പടിഞ്ഞാറൻ അതിർത്തിയിൽ പാകിസ്താനിൽ നിന്ന് നുഴഞ്ഞുകയറ്റവും നിയമവിരുദ്ധ പ്രവർത്തനങ്ങളും ധാരാളം നടക്കുന്നുണ്ടെന്ന് ബിഎസ്എഫ് ഡയറക്ടർ ജനറൽ പങ്കജ് കുമാർ സിംഗ് പറഞ്ഞു. ഇതൊരു വലിയ വെല്ലുവിളിയാണ്.

വരും കാലങ്ങളിൽ, ശത്രുക്കളുടെ ഡ്രോണുകളെ കണ്ടെത്തുന്നതിനും കൊല്ലുന്നതിനുമുള്ള പുതിയ രീതികളും സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നത് വർദ്ധിപ്പിക്കും. ഇതിനായി അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കേണ്ടിവരും. അതും വലിയ തോതിൽ. ഇതിനായി ധാരാളം നിരീക്ഷണ ക്യാമറകളും ഡ്രോണുകളും ആവശ്യമാണ്, അതുവഴി പാകിസ്താന്റെയും ബംഗ്ലാദേശിന്റെയും അതിർത്തികൾ ശരിയായി നിരീക്ഷിക്കാൻ കഴിയും. -അദ്ദേഹം പറഞ്ഞു

5500 സിസിടിവി നിരീക്ഷണ ക്യാമറകളും മറ്റ് ചില ഗാഡ്ജറ്റുകളും ബിഎസ്എഫിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്. വിലകുറഞ്ഞ ചില നിരീക്ഷണ സാങ്കേതികവിദ്യയും ബിഎസ്എഫ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ സഹായത്തോടെ അതിർത്തി ഇപ്പോൾ നിരീക്ഷണത്തിലാണ്. വില കുറഞ്ഞ സെൻസറുകളും നിരീക്ഷണ ഉപകരണങ്ങളും ഇവയിലുണ്ട്.

അതിർത്തിക്കപ്പുറത്ത് നിന്ന് വരുന്ന ഡ്രോണുകളെ വെടിവെച്ച് വീഴ്‌ത്തുകയാണ് ബിഎസ്എഫ് ജവാൻമാർ . ഈ വർഷം പാക് അതിർത്തിയിൽ 16 ഡ്രോണുകളാണ് സൈന്യം വെടിവെച്ചിട്ടത്. കഴിഞ്ഞ വർഷം പാക്അതിർത്തിയിൽ 114 ഡ്രോണുകൾ കണ്ടെത്തിയതായി ബിഎസ്എഫ് അറിയിച്ചു. ഈ വർഷം നവംബർ 10 വരെ 218 ഡ്രോണുകൾ കണ്ടെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം ഇരട്ടിയോളം ഡ്രോണുകളാണ് ഇത്തവണ കണ്ടത്. പാകിസ്താനിൽ നിന്ന് വന്നതിൽ വെടിവെച്ചിട്ട ഡ്രോണുകളിൽ ഭൂരിഭാഗവും ചൈനയിൽ നിർമ്മിച്ചതാണ്.300 പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരും ബിഎസ്എഫ് സംഘവും ഇവിടെ ഓരോ നിമിഷവും കാവലിനുണ്ടെന്ന് പങ്കജ് കുമാർ സിംഗ് പറഞ്ഞു.

Tags: techRADAR
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies