ദേശാഭിമാനി നൽകിയ ചിത്രങ്ങളിൽ ആന്റണി രാജുവിന്റെ സഹോദരനും; വിഴിഞ്ഞത്ത് തീവ്രവാദ ശക്തികളുടെ ഇടപെടൽ ഉണ്ടെന്ന് ദേശാഭിമാനി, ബാഹ്യ ഇടപെടൽ ഇല്ല എന്ന് ആന്റണി രാജു; സത്യം ഏതെന്ന് മുഖ്യമന്ത്രി തീർപ്പാക്കട്ടെ: വി.മുരളീധരൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശാഭിമാനി നൽകിയ ചിത്രങ്ങളിൽ ആന്റണി രാജുവിന്റെ സഹോദരനും; വിഴിഞ്ഞത്ത് തീവ്രവാദ ശക്തികളുടെ ഇടപെടൽ ഉണ്ടെന്ന് ദേശാഭിമാനി, ബാഹ്യ ഇടപെടൽ ഇല്ല എന്ന് ആന്റണി രാജു; സത്യം ഏതെന്ന് മുഖ്യമന്ത്രി തീർപ്പാക്കട്ടെ: വി.മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2022, 01:42 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് പിണറായി സർക്കാർ എടുക്കുന്ന പരസ്പര ബന്ധമില്ലാത്ത നിലപാടുകളെ വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. വിഴിഞ്ഞത്ത് തീവ്രവാദ ശക്തികളുടെ ഇടപെടൽ ഉണ്ടെന്ന് സിപിഎമ്മും ദേശാഭിമാനിയും പറയുമ്പോൾ, അങ്ങനെ ഒന്നില്ല എന്നാണ് മന്ത്രി ആൻ്റണി രാജു പറയുന്നത്. ഇതിന്റെ സത്യം മുഖ്യമന്ത്രി വ്യക്തമാക്കണം. അയ്യപ്പ ഭക്തർക്കെതിരെ ജാമ്യമില്ലാ കേസ് എടുത്തതിനെയും, വിഴിഞ്ഞത്ത് കലാപം അഴിച്ചു വിട്ടവരെ സ്റ്റേഷൻ ജാമ്യത്തിൽ വെറുതെ വിടുന്നതിനെയും മുരളീധരൻ വിമർശിച്ചു.

‘വിഴിഞ്ഞത്ത് തീവ്രവാദ ശക്തികളുടെ ഇടപെടൽ ഉണ്ടെന്ന് സിപിഎമ്മും ദേശാഭിമാനി പത്രവും പറയുന്നുണ്ട്. എന്നാൽ, ആന്റണി രാജു പറയുന്നത് സമരത്തിന് പിന്നിൽ ബാഹ്യ ഇടപെടൽ ഇല്ല എന്നാണ്. ദേശാഭിമാനിയുടെ വാർത്ത തെറ്റാണ് എന്നാണോ ആന്റണി രാജു പറയുന്നത്?. വിഴിഞ്ഞം പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ദേശാഭിമാനി കൊടുത്തിട്ടുള്ള ചിത്രങ്ങളിൽ ആന്റണി രാജുവിന്റെ സഹോദരന്റെ ചിത്രവുമുണ്ട്. ദേശാഭിമാനി നൽകിയ ചിത്രങ്ങളിൽ മറ്റൊന്ന് കെ.വി.ബിജുവിന്റേതാണ്. സംയുക്ത കിസാൻ മോർച്ച നേതാവിനെ ബിജെപി അക്രമിച്ചു എന്ന പേരിൽ ഇതേ ദേശാഭിമാനി തന്നെയാണ് പണ്ട് കെ.വി.ബിജുവിന്റെ വാർത്ത നൽകിയത്. ഇപ്പോൾ അവരൊക്കെ തീവ്രവാദികളായി. ആന്റണി രാജു പറയുന്നതാണോ സത്യം, ദേശാഭിമാനി പറയുന്നതാണോ സത്യം എന്ന് ആദ്യം മുഖ്യമന്ത്രി തീർപ്പുണ്ടാക്കട്ടെ’

‘കേരളത്തിന്റെ വികസനത്തിന് അനുകൂലമായിട്ടുള്ള നിലപാടാണ് എന്നും കേന്ദ്രസർക്കാർ കൈക്കൊണ്ടിട്ടുള്ളത്. കേരളത്തിന്റെ വികസനത്തിന് ഒഴിച്ചു കൂടാനാവാത്ത ഒരു പദ്ധതിയാണ് വിഴിഞ്ഞം. അതുകൊണ്ട് തന്നെ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. എന്നാൽ അക്രമം നടത്തുന്നവർക്കെതിരെ കേസെടുക്കുകയും ഉടനെ തന്നെ ജാമ്യത്തിൽ വിടുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ നയം എന്താണെന്ന് വ്യക്തമാകുന്നില്ല. അക്രമം നടത്തി പോലീസുകാർക്ക് പരിക്കേൽപ്പിച്ച ആളുകളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്‌ക്കുന്നു. അതേസമയം, ശബരിമലയിൽ നാമ ജപം നടത്തിയവർക്ക് ജാമ്യമില്ലാത്ത വകുപ്പ് ചാർജ് ചെയ്യുന്നു’ എന്നും വി.മുരളീധരൻ പറഞ്ഞു.

Tags: CPMv.muraleedharanldfkerala governmentantony rajuVIZHINJAM PORTvizhinjam strike
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies