ബ്രസീൽ കളി ജയിക്കുമ്പോ ഞമ്മള് കയ്യടിക്കാറില്ലേ, പിന്നെന്താ പാകിസ്താൻ ജയിക്കുമ്പോ കയ്യടിച്ചാൽ..; കുട്ടികളെ കരുവാക്കി പാക് അനുകൂല ആശയ പ്രചാരണം; മേമുണ്ട സ്കൂളിന്റെ 'ബൗണ്ടറി' നാടകത്തിന് സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബ്രസീൽ കളി ജയിക്കുമ്പോ ഞമ്മള് കയ്യടിക്കാറില്ലേ, പിന്നെന്താ പാകിസ്താൻ ജയിക്കുമ്പോ കയ്യടിച്ചാൽ..; കുട്ടികളെ കരുവാക്കി പാക് അനുകൂല ആശയ പ്രചാരണം; മേമുണ്ട സ്കൂളിന്റെ ‘ബൗണ്ടറി’ നാടകത്തിന് സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2022, 04:03 pm IST
FacebookTwitterWhatsAppTelegram

വീണ്ടും വിവാദമായി മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂൾ. കോഴിക്കോട് ജില്ലാ സ്കൂള്‍ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റ നാടകമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വിവാദമായിരിക്കുന്നത്. ഇന്ത്യ പാകിസ്താൻ ക്രിക്കറ്റ് മത്സരത്തില്‍ ജയിക്കുന്ന പാകിസ്താന്‍ ടീമിനെ ഫെയ്സ്ബുക്കിലൂടെ അഭിനന്ദിക്കുന്ന ഫാത്തിമ സുല്‍ത്താന നേരിടുന്ന പ്രശ്നങ്ങളാണ് ‘ബൗണ്ടറി’ എന്ന നാടകത്തിന്റ ഇതിവൃത്തം. എന്നാൽ കുട്ടികളുടെ നാടക വേദി വളർത്തുന്നതിന് പകരം വർ​ഗീയതും പ്രത്യേക രാഷ്‌ട്രീയവുമെല്ലാം കുത്തി നിറച്ച് മുതിർന്നവർക്ക് വേണ്ടി കുട്ടികളെ കരുവാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം ഉയരുന്നത്. റഫീക്ക് മംഗലശേരിയാണ് ‘ബൗണ്ടറി’ എന്ന നാടകത്തിന്റെ രചയിതാവ്.

ഒരു നിരീക്ഷണ പാടവവും ഇല്ലാത്തതായിരുന്നു ‘ബൗണ്ടറി’ നാടകം. ക്രിക്കറ്റ് മാച്ചിന്റെ കമന്ററിയും ഫുട്ബോൾ മാച്ചിന്റെ കമന്ററിയും ഒരുപോലെ അല്ല. എന്നാൽ അത് പോലും ശ്രദ്ധിക്കാതെ ഒരു പ്രത്യേക രാഷ്‌ട്രീയവും മതവും പറയുന്നതിന് എഴുതി കൂട്ടിയതാണ് ബൗണ്ടറി എന്ന നാടകമെന്നത് വ്യക്തം. ക്രിക്കറ്റ് അമ്പയർ ഫുട്ബോൾ റഫറിയെ പോലെ ഓടി കളിക്കുന്നതടക്കം നാടകത്തിൽ അവതരിപ്പിക്കുന്നത് ഇതിനുദാഹരണമാണ്. കുട്ടികൾക്ക് വേണ്ടി മുതിർന്നവർ നാടകം തയ്യാറാക്കുമ്പോൾ അത് കുട്ടികൾക്ക് ഉചിതമായിരിക്കുന്നതാവണം. എന്നാൽ ചിലരുടെ രാഷ്‌ട്രീയവും മതവും പ്രചരിപ്പിക്കാൻ വേണ്ടി കുട്ടികളെ ഉപയോ​ഗിക്കുകയാണ് ബൗണ്ടറി എന്ന നാടകം. പ്രത്യേക ലക്ഷ്യത്തോടു കൂടിയുള്ള നാടകത്തിലെ ചില സംഭാഷണങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

‘ബ്രസീൽ കളി ജയിക്കുമ്പോ ഞമ്മള് കയ്യടിക്കാറില്ലേ..അർജന്റീന ജയിക്കുമ്പോ ഞമ്മള് ആർത്തു വിളിക്കാറില്ലേ.. ന്യൂസിലൻഡും ഇംഗ്ലണ്ടും ജയിക്കുമ്പോൾ ഞമ്മള് കയ്യടിക്കാറില്ലേ..പിന്നെന്താ പാകിസ്താൻ ജയിക്കുമ്പോ കയ്യടിച്ചാൽ മാത്രം ഇത്ര പ്രശ്‌നം..’
‘മോളേ..ന്റെ കുട്ടി ചിന്തിക്കുന്ന പോലെ ഇങ്ങനെ ചിന്തിക്കാൻ മാത്രം മ്മടെ നാട് വളർന്നിട്ടില്ലാ..’ – എന്ന സംഭാഷണം പോലും ​ഗൂഢ ലക്ഷ്യത്തോടെ എഴുത്തുകാരന്റെയും സംഘാടകരുടെയും ആശയവും രാഷട്രീയവും മതവും കുട്ടികളെ കൊണ്ട് പറയിപ്പിക്കുന്നതിന് ഉദാഹരണമാണ്. യഥാർത്ഥത്തിൽ കുട്ടികളെ കൊണ്ട് കല്ല് എടുപ്പിക്കുകയാണ് സ്കൂൾ അധികൃതർ.

ഇതിന് മുമ്പും നാടകത്തിന്റെ പേരിൽ മേമുണ്ട സ്കൂൾ വിവാദത്തിൽപ്പെട്ടിരുന്നു. 2018-ൽ കിത്താബ് എന്ന നാടകം അവതരിപ്പിച്ചപ്പോൾ പ്രതിഷേധവുമായി മുസ്ലിം സംഘടനകൾ സ്കൂളിനെതിരെ രംഗത്ത് വന്നിരുന്നു. മുസ്ലിം സ്ത്രീകളെ എന്തുകൊണ്ട് പള്ളിയിൽ വാങ്ക് നൽകാൻ അനുവദിക്കുന്നില്ല എന്ന ചോദ്യമായിരുന്നു നാടകത്തിന്റെ പ്രമേയം. പുരുഷന്മാർക്ക് സ്വർഗത്തിൽ ഹൂറികൾ ഉള്ളപ്പോൾ സ്ത്രീകൾക്ക് ഹൂറന്മാർ ഇല്ലാത്തതെന്തെന്നടക്കമുള്ള സംഭാഷണങ്ങൾ നാടകത്തിലുണ്ടായിരുന്നു. വിവാദം കനത്തതോടെ നാടകത്തിൽ നിന്ന് പിന്മാറുന്നതായി മേമുണ്ട സ്കൂൾ അറിയിച്ചു. എന്നാൽ, പാകിസ്താനെ സ്നേഹിച്ചാൽ എന്താണ് പ്രശ്നമെന്ന് ചോദിക്കുന്ന ‘ബൗണ്ടറി’ എന്ന നാടകത്തിന് കിത്താബിനെ വിമർശിച്ചവരടക്കം പിന്തുണ നൽകുന്നു എന്നതാണ് സത്യം.

Tags: Pakistandrama
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies