ന്യൂഡൽഹി: ഒരു വർഷക്കാലം ജി20കൂട്ടായ്മയുടെ അമരത്തിരിക്കുന്ന നരേന്ദ്രമോദിയെ എല്ലാവരുടേയും വിശ്വസ്തനായ സുഹൃത്തെന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇന്ത്യയോളം ആശ്രയിക്കാവുന്ന ഒരു സുഹൃദ് രാജ്യമില്ലെന്നാണ് അമേരിക്കൻ പ്രസിഡന്റ് പറഞ്ഞത്. ശുഭാപ്തിവിശ്വാസം നിറഞ്ഞ വാക്കുകളാണ് ബൈഡനിൽ നിന്നുമുണ്ടായതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യ ഏറ്റവും മികച്ച വിശ്വസ്തനായ സുഹൃത്താണ്. തങ്ങളൊരുമിച്ച് സുസ്ഥിരമായ വികസനപാതയിൽ മുന്നേറും. കാലാവസ്ഥ, ഉർജ്ജം , ഭക്ഷ്യസുരക്ഷ എന്നീ രംഗത്തെ എല്ലാ പ്രതിസന്ധികളും ഒരുമിച്ച് നേരിടുന്നതിൽ വലിയ വിജയമാണ് കാണുന്നതെന്നും ബൈഡൻ പറഞ്ഞു.
നരേന്ദ്രമോദിയുടെ ജി20 കൂട്ടായ്മയെക്കുറിച്ചുള്ള പ്രതീക്ഷയും ഇന്ത്യയുടെ ലക്ഷ്യവും ട്വിറ്ററി ലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് ജോ ബൈഡനും ട്വീറ്റ് ചെയ്തത്. അഭിനന്ദവും ശുഭാപ്തി വിശ്വാസം നിറഞ്ഞ സന്ദേശമാണ് ബൈഡൻ നൽകിയത്.
വസുധൈവ കുടുംബകം എന്ന ഇന്ത്യയുടെ ചിരപുരാതനമായ ആപ്തവാക്യത്തെ ജി20യിലുട നീളം അന്വർത്ഥമാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമം. ഒരു ലോകം, ഒരു കുടുംബം, ഒരു ഭാവി എന്ന നരേന്ദ്രമോദിയുടെ സന്ദേശം നിറഞ്ഞ കയ്യടികളോടെയാണ് ബാലി ജി20 സമ്മേളനത്തിൽ ലോകനേതാക്കൾ ഏറ്റെടുത്തത്.
Comments