ഓഫീസിൽ ഈച്ചയാട്ടി ഇരുന്ന് മടുത്തു; പണി ചെയ്യിപ്പിക്കാത്ത ബോസിനെതിരെ കേസ് കൊടുത്ത് യുവാവ്; വിചിത്ര പരാതിക്ക് പിന്നിൽ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഓഫീസിൽ ഈച്ചയാട്ടി ഇരുന്ന് മടുത്തു; പണി ചെയ്യിപ്പിക്കാത്ത ബോസിനെതിരെ കേസ് കൊടുത്ത് യുവാവ്; വിചിത്ര പരാതിക്ക് പിന്നിൽ..

Irish Rail Worker Sues Bosses Because He Has "No Work." Here's why

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2022, 05:20 pm IST
Facebook
Twitter
WhatsAppTelegram

ഡബ്ലിൻ: ജോലിയെടുക്കുന്നതിനിടെ അൽപ സമയം വെറുതെയിരിക്കാൻ കിട്ടിയാൽ പാഴാക്കാത്തവരായിരിക്കും മിക്കയാളുകളും. ചെയ്തല്ലേ പറ്റൂ എന്നുള്ളതുകൊണ്ട് ജോലിയെടുക്കുന്നവരും വേതനം കുറഞ്ഞാലോയെന്ന് ഭയന്ന് ഉഡായിപ്പ് പുറത്തെടുക്കാത്തവരും നമുക്കിടിയിലുണ്ട്. എന്നാൽ മറ്റ് ചിലരാകട്ടെ സത്യസന്ധരായി ജോലിസമയം മുഴുവൻ പണിയെടുക്കുകയും ചെയ്യും. ഏൽപ്പിക്കുന്ന ജോലിയെന്താണോ അത് കൃത്യമായി ചെയ്യാൻ ശുഷ്‌കാന്തി കാണിക്കുന്നവരാണ് മറ്റൊരു കൂട്ടർ. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തനായ ഒരു ജോലിക്കാരനാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.

അയർലൻഡിലെ ഡബ്ലിനിലുള്ള റെയിൽവേ ജോലിക്കാരനാണ് കക്ഷി. അദ്ദേഹം സ്വന്തം ബോസിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഓഫീസിൽ തനിക്ക് ഒരു ജോലിയും നൽകുന്നില്ലെന്നാണ് യുവാവിന്റെ പരാതി. അതിനാൽ സംഭവത്തെ നിയമപരമായി തന്നെ നേരിടാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

ജോലിക്ക് വന്നാൽ മിക്ക സമയവും വെറുതെ ഇരിക്കേണ്ട അവസ്ഥയാണ്. ഏൽപ്പിക്കുന്നതാകട്ടെ വളരെ ചെറിയ പണികൾ മാത്രം. ഡെർമോർട്ട് അലാസ്റ്റയർ മിൽസ് എന്ന യുവാവാണ് അധികം കേട്ടുപരിചയമില്ലാത്ത പരാതികളുമായി മുന്നോട്ടുവന്നിരിക്കുന്നത്.

ഓഫീസിൽ അനധികൃതമായി നടക്കുന്ന പലതും ചൂണ്ടിക്കാണിക്കാൻ തുടങ്ങിയതോടെയാണ് പ്രധാന ജോലികൾ ചെയ്യുന്നതിൽ നിന്നും തന്നെ ബോസ് ഒഴിവാക്കിയതെന്ന് യുവാവ് പറയുന്നു. ഇടപാട് വിവരങ്ങൾ യഥാസമയം കൃത്യമായി രേഖപ്പെടുത്തി വെക്കാത്ത ജീവനക്കാരുടെ സമീപനത്തിനെതിരെ  മിൽസ് ശബ്ദമുയർത്തിയിരുന്നു. 2014-ലായിരുന്നു ഇത് സംഭവിച്ചത്. ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ തന്നെ ജോലിയിൽ നിന്നും ഒതുക്കി നിർത്തുകയാണ് ചെയ്തതെന്ന് മിൽസ് പറഞ്ഞു.

ഐറിഷ് റെയിൽ വകുപ്പിൽ ഫിനാൻസ് മാനേജരാണ് മിൽസ്. കഴിഞ്ഞ ഒമ്പത് വർഷമായി പ്രത്യേകിച്ച് പണിയൊന്നും മിൽസിന് ഓഫീസിൽ ചെയ്യേണ്ടി വന്നിട്ടില്ല. ഡ്യൂട്ടിക്ക് വരുന്നു, പത്രങ്ങൾ വായിക്കുന്നു, സാൻഡ്‌വിച്ച് കഴിക്കുന്നു, നടക്കാൻ പോകുന്നു.. ഇത് മാത്രമാണ് ജോലി സമയത്ത് നടക്കുന്നത്.

രണ്ട് ന്യൂസ് പേപ്പറുകൾ വാങ്ങും. ഒന്ന് ടൈംസ് മറ്റൊന്ന് ദി ഇൻഡിപ്പൻഡന്റ് ഒപ്പം സാൻഡ്‌വിച്ചുമുണ്ടാകും. ഓഫീസിലെ തന്റെ ക്യാബിനിൽ ചെന്നിരിക്കും. കമ്പ്യൂട്ടർ ഓണാക്കും. ഇ-മെയിലുകൾ പരിശോധിക്കും. ജോലിയുമായി ബന്ധപ്പെട്ട മെയിലുകളോ സന്ദേശങ്ങളോ ആശയവിനിമയങ്ങളോ ഒന്നും തന്നെ ലഭിച്ചിട്ടുണ്ടാകില്ലെന്നും മിൽസ് പറയുന്നു.

ചിലപ്പോൾ ആഴ്ചയിൽ ഒരിക്കൽ വല്ല പണിയും കിട്ടും. വലിയ ആകാംക്ഷയോടെയാണ് അപ്പോൾ ജോലി ചെയ്ത് തീർക്കുക. ഒരു പണിയുമെടുക്കാതെ ഇത്തരത്തിൽ നടന്നിട്ടും തനിക്ക് പ്രതിവർഷം 1,26,000 ഡോളർ ശമ്പളം ലഭിക്കുന്നുണ്ടെന്നും പരാതിക്കാരൻ വ്യക്തമാക്കി. വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ വിചാരണയ്‌ക്ക് വിളിപ്പിച്ചപ്പോഴാണ് യുവാവിന്റെ പ്രതികരണം.

Tags: irelandOffice
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies