ജനാധിപത്യത്തിന്റെ ഉത്സവം; വോട്ട് രേഖപ്പെടുത്തി പ്രധാനസേവകൻ; ജനങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മീഷനും നന്ദി പറഞ്ഞ് നരേന്ദ്രമോദി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനാധിപത്യത്തിന്റെ ഉത്സവം; വോട്ട് രേഖപ്പെടുത്തി പ്രധാനസേവകൻ; ജനങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മീഷനും നന്ദി പറഞ്ഞ് നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2022, 10:52 am IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദിലെ പോളിംഗ് സ്‌റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദ് നഗരത്തിലെ റാണിപ് ഏരിയയിലുള്ള നിഷാൻ ഹൈസ്‌കൂൾ പോളിംഗ് സ്‌റ്റേഷനിൽ രാവിലെ 9.30-ഓടെയാണ് പ്രധാനമന്ത്രി വോട്ടവകാശം വിനിയോഗിക്കാൻ എത്തിയത്. അല്പ നേരം ക്യൂവിൽ നിന്ന ശേഷമാണ് നരന്ദ്രമോദി വോട്ട് രേഖപ്പെടുത്തിയത്.

പോളിംഗ് സ്‌റ്റേഷന് മുന്നിൽ തന്നെ സ്വീകരിക്കാനെത്തിയ നാട്ടുകാരെ അഭിവാദ്യം ചെയ്ത ശേഷം മഷി പുരട്ടിയ വിരലും പ്രധാനമന്ത്രി ഉയർത്തി കാണിച്ചു. തുടർന്ന് പോളിംഗ് സ്‌റ്റേഷന് സമീപം താമസിക്കുന്ന സഹോദരൻ സോമ മോദിയുടെ വീടും അദ്ദേഹം സന്ദർശിക്കുകയുണ്ടായി. മാദ്ധ്യമങ്ങളോട് സംസാരിക്കവെ തിരഞ്ഞെടുപ്പ് കമ്മീഷന് മോദി നന്ദി അറിയിച്ചു. ‘ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലെ വോട്ടർമാർ ജനാധിപത്യത്തിന്റെ ഈ ഉത്സവം വളരെ ആവേശത്തോടെയും പ്രതീക്ഷയോടെയും ആഘോഷിച്ചു. വോട്ട് രേഖപ്പെടുത്താനെത്തിയ ജനങ്ങളെയും, വളരെ ഗംഭീരമായി തിരഞ്ഞെടുപ്പ് നടത്തിയതിന് തിരഞ്ഞെടുപ്പ് കമ്മീഷനെയും ഞാൻ അഭിനന്ദിക്കുന്നു’ എന്ന് നരേന്ദ്രമോദി പറ‍ഞ്ഞു.

ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ അഹമ്മദാബാദ്, വഡോദര, ഗാന്ധിനഗർ എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 93 നിയമസഭാ മണ്ഡലങ്ങളിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉൾപ്പടെ 61 രാഷ്‌ട്രീയ പാർട്ടികളിൽ നിന്ന് 833 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. സൗരാഷ്‌ട്ര, കച്ച്, ദക്ഷിണ ഗുജറാത്ത് മേഖലകളിലെ 89 സീറ്റുകളിലേയ്‌ക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് ഡിസംബർ 1-ന് നടന്നപ്പോൾ ശരാശരി 63.31 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെയുള്ള 182 നിയമസഭാ സീറ്റുകളിലേയ്‌ക്കുള്ള വോട്ടണ്ണൽ ഡിസംബർ 8-ന് നടക്കും.

Tags: ElectionGujaratnarendramodiVoting
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies