കൊച്ചി: വ്യാജ വിസ നൽകി വിദേശ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ. കാസർകോട് ആലക്കോട് സ്വദേശി ജോബിൻ മൈക്കിൾ , പാലക്കാട് കിനാവല്ലൂർ സ്വദേശി പൃഥ്വിരാജ് കുമാർ എന്നിവരെയാണ് എറണാകുളം റൂറൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. വ്യാജ വിസ നൽകി സ്പെയിനിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കുമാണ് ഇവർ മനുഷ്യ കടത്ത് നടത്തുന്നത്.
ഇരുവരും നൽകിയ വ്യാജ വിസയുമായി യാത്ര ചെയ്ത മൂന്ന് മലയാളികളെ സ്പെയിൻ അധികൃതർ തടഞ്ഞുവെച്ച് തിരികെ ഇന്ത്യയിലേക്ക് ഡീബാർ ചെയ്തിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഇവരെ ഇമിഗ്രേഷൻ അധികൃതർ പോലീസിന് കൈമാറിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. സംഭവത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വ്യാജ വിസകൾ നൽകുന്ന ഏജന്റുമാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്.
Comments