'ഗുജറാത്തിന്റെ മനസ്സ് ബിജെപിയ്‌ക്കൊപ്പമല്ല, ഗുജറാത്തിൽ ബിജെപി ഭയപ്പെടുന്നു‘: ട്രോളുകളിൽ നിറഞ്ഞ് ദേശാഭിമാനി മുഖപ്രസംഗം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഗുജറാത്തിന്റെ മനസ്സ് ബിജെപിയ്‌ക്കൊപ്പമല്ല, ഗുജറാത്തിൽ ബിജെപി ഭയപ്പെടുന്നു‘: ട്രോളുകളിൽ നിറഞ്ഞ് ദേശാഭിമാനി മുഖപ്രസംഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2022, 06:39 pm IST
Facebook
Twitter
WhatsAppTelegram

ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഗുജറാത്തിൽ ബിജെപി സ്വന്തമാക്കിയത്. ഭരണ വിരുദ്ധ വികാരം അലയടിക്കുന്നുവെന്ന് നാഴികയ്‌ക്ക് നാൽപ്പതുവട്ടം പറഞ്ഞു നടന്ന ബിജെപി വിരുദ്ധർക്കും ഇടത് ബുദ്ധി ജീവികൾക്കും ഗുജറാത്തിലെ ജനങ്ങൾ നൽകിയത് മുഖമടച്ചുള്ള മറുപടിയാണ്. 182 അംഗ നിയസഭയിലേയ്‌ക്ക് 158 എന്ന അത്ഭുതപ്പെടുത്തുന്ന സംഖ്യയുമായാണ് ബിജെപി നടന്നു കയറിയത്. ഇതോടെ വ്യാജപ്രചാരകരുടെ കുന്തമുന ഒടിഞ്ഞു. ഗുജറാത്ത് മോഡൽ വെറും കെട്ടുകഥയാണെന്ന് പറഞ്ഞവർക്ക് മുന്നിൽ ഗുജറാത്ത് മോഡലും നരേന്ദ്രമോദി എന്ന ജനനായകനും തങ്ങളുടെ ഹൃദയത്തിലാണെന്ന് തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകിയസിരിക്കുകയാണ് ഗുജറാത്തിലെ ജനങ്ങൾ. ബിജെപിയുടെ ചരിത്ര വിജയം പ്രവർത്തകർ ആഘോഷമാക്കുമ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകളാകുന്നത് 2022 നവംബർ 15-ന് ദേശാഭിമാനി പത്രത്തിൽ വന്ന മുഖപ്രസംഗമാണ്.

‘ഗുജറാത്തിന്റെ മനസ്സ് ബിജെപിക്കൊപ്പമല്ല’ എന്ന തലക്കെട്ടോടു കൂടിയാണ് ദേശാഭിമാനി പത്രത്തിൽ ലേഖനം എഴുതിയിരിക്കുന്നത്. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി കടുത്ത പോരാട്ടം ഗുജറാത്തിൽ നടക്കുമെന്നായിരുന്നു ദേശാഭിമാനി പത്രം പറഞ്ഞത്. ‘കറൻസിയിൽ ഹിന്ദുദൈവങ്ങളുടെ ചിത്രം വേണമെന്നും ഏക സിവിൽകോഡ് നടപ്പാക്കണമെന്നും ആവശ്യപ്പെടുന്ന ആം ആദ്മി പാർട്ടി തങ്ങളുടെ വോട്ടുബാങ്കിൽ വിള്ളൽ സൃഷ്ടിക്കുമോ എന്ന ഭയം ബിജെപിയെ വേട്ടയാടുകയാണ്. വിമതശല്യവും ബിജെപിയെ അലട്ടുന്നു. മൂന്നു ദശാബ്ദത്തോളമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിക്കെതിരെയുള്ള ജനവികാരം ശക്തമാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും പ്രധാന ചർച്ചാവിഷയമാകുന്നതും ബിജെപിയെ ഭയപ്പെടുത്തുന്നുണ്ട്’ എന്ന് ലേഖനത്തിൽ പറയുന്നു.

‘സിഎസ്ഡിഎസും ലോക്നീതിയും നടത്തിയ അഭിപ്രായ സർവേയിൽ 51 ശതമാനം ജനങ്ങളും അഭിപ്രായപ്പെട്ടത് അവരെ അലട്ടുന്ന ഏറ്റവും പ്രധാന വിഷയം വിലക്കയറ്റമാണെന്നാണ്. 87 ശതമാനം ജനങ്ങളും അഭിപ്രായപ്പെട്ടത് രാഷ്‌ട്രീയ വിഷയങ്ങളേക്കാൾ ഇക്കുറി കണക്കിലെടുക്കുന്നത് സാമ്പത്തിക വിഷയങ്ങളാണെന്നാണ്. മൊർബിയിലെ തൂക്കുപാലത്തിന്റെ തകർച്ചയും നരേന്ദ്രമോദി കെട്ടിപ്പൊക്കിയ ഗുജറാത്ത് മോഡലിന്റെ പാപ്പരത്തം ജനങ്ങളെ ബോധ്യപ്പെടുത്തി. പഴയ തരത്തിലുള്ള ജനക്കൂട്ടം മോദിയെ കാണാൻ റോഡ് ഷോകളിൽ ഉണ്ടായിരുന്നില്ല’ എന്നിങ്ങനെ നീളുന്നു ഗുജറാത്തിൽ ബിജെപി പരാജയപ്പെടും എന്ന് സമർത്ഥിക്കാനുള്ള ദേശാഭിമാനിയുടെ തത്രപ്പാട്

എന്നാൽ ദേശാഭിമാനിയുടെ ലേഖനത്തിന് തീർത്തും വിപരീതമായാണ് ഗുജറാത്തിലെ ജനങ്ങൾ ചിന്തിച്ചത്. കഴിഞ്ഞ തവണത്തേതിലും ഒരു സീറ്റ് എങ്കിലും ബിജെപിക്ക് കുറഞ്ഞിരുന്നുവെങ്കിൽ ചെറിയ ഭരണ വിരുദ്ധ വികാരമെങ്കിലും നിലനിൽക്കുന്നുണ്ട് എന്ന് ബിജെപി വിരുദ്ധർക്ക് ന്യായീകരിക്കാമായിരുന്നു. എന്നാൽ, ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ബിജെപി സ്വന്തമാക്കിയത്. 27 വർഷം തുടരെ ഭരിച്ച ഒരു പാർട്ടി ആദ്യമായിട്ടാണ് ഇത്രയധികം സീറ്റുകളോടെ വീണ്ടും ഭരണത്തിലെത്തുന്നത്. ബിജെപിയുടെ വലിയ വിജയത്തിന് പിന്നാലെ സാമൂഹിക മാദ്ധ്യമങ്ങളിലെ ട്രോളുകളിൽ നിറയുകയാണ് ദേശാഭിമാനിയിലെ ലേഖനം.

 

 

 

 

 

Tags: Narendra ModiBJPCPMGujaratnews paperDESHABHIMANIGujarat Election
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies