കോട്ടയം: മുണ്ടക്കയത്ത് പഞ്ചായത്ത് അംഗത്തെ കുറുക്കൻ ആക്രമിച്ചു. കോട്ടയം മുണ്ടക്കയം ഒന്നാം വാർഡ് വേലനിലം വാർഡ് അംഗം ജോമി തോമസിനെയാണ് കുറുക്കൻ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ജോമിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിച്ചു
രാവിലെയോടെയായിരുന്നു സംഭവം. റബർമരെ വെട്ടാൻ പോകാനായി വീടിന് പുറത്തേക്ക് ഇറങ്ങിയതായിരുന്നു ജോമി. വീടിന്റെ വരാന്തയിൽവച്ച് അദ്ദേഹത്തെ കുറുക്കൻ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അദ്ദേഹത്തെ രക്ഷിച്ചത്. നാട്ടുകാരെയും കുറുക്കൻ ആക്രമിച്ചു. ഇതോടെ നാട്ടുകാർ തല്ലിക്കൊല്ലുകയായിരുന്നു.
ജോമിയുടെ കാലിനും കൈക്കുമാണ് പരിക്കേറ്റത്. അദ്ദേഹത്തെ ആദ്യം അടുത്തുള്ള ആശുപത്രിയിലാണ് എത്തിച്ചത്. അവിടെ നിന്നും പിന്നീട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു.
Comments