ബ്രസീലിന് പിന്നാലെ പോർച്ചുഗലും ഖത്തറിൽ നിന്ന് വിമാനം കയറുന്നു; പറങ്കിപ്പടയുടെ കുതിപ്പിന് കടിഞ്ഞാണിട്ട് മൊറോക്കോ സെമിയിൽ; ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ബ്രസീലിന് പിന്നാലെ പോർച്ചുഗലും ഖത്തറിൽ നിന്ന് വിമാനം കയറുന്നു; പറങ്കിപ്പടയുടെ കുതിപ്പിന് കടിഞ്ഞാണിട്ട് മൊറോക്കോ സെമിയിൽ; ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2022, 11:32 pm IST
Facebook
Twitter
WhatsAppTelegram

ദോഹ : ലോകകപ്പ് ഫുട്ബോളിൽ പുതുചരിത്രം കുറിച്ചുകൊണ്ട് ആഫ്രിക്കൻ കരുത്ത് കാട്ടി മൊറോക്കോ സെമിയിൽ. ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ ഒരു ഗോളിന് മുട്ടുകുത്തിച്ചാണ് മൊറോക്കോ ആദ്യ നാലിൽ പ്രവേശിച്ചത്. ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തിൽ സെമിയിൽ കടക്കുന്ന ആദ്യ ആഫ്രിക്കൻ ടീമാണ് മൊറോക്കോ.

യൂസഫ് എൻ നെസിറിയുടെ ഉയർന്നുചാടിയുള്ള ഹെഡ്ഡറാണ് മൊറോക്കോയുടെ ഭാഗ്യം നിർണയിച്ചത്. പോർച്ചുഗലിന്റെ വിധിയെഴുതിയതും ഈ ഗോളായിരുന്നു. 42-ാം മിനിറ്റിലായിരുന്നു ആ സുവർണ്ണ ഗോൾ.

മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം അവശേഷിക്കേയാണ് മൊറോക്കോ ലീഡ് നേടിയത്. ഇടതുവിങ്ങിൽ നിന്ന് യഹിയ എൽ ഇദ്രിസി ഉയർത്തി നൽകിയ ക്രോസ്് ഹെഡ് ചെയ്ത് നെസിറി വലയിലാക്കുകയായിരുന്നു.

ആദ്യ പകുതിയിൽ മൊറോക്കോ പല തവണ അവസരങ്ങൾ പാഴാക്കി. പന്തടക്കത്തിലും പാസിങ്ങിലും പോർച്ചുഗൽ ആദ്യ പകുതിയിൽ മുൻപിൽ നിന്നു. പോർച്ചുഗലിന് ലഭിച്ച അവസരങ്ങളിലേറെയും പാഴാക്കിയത് ജാവോ ഫെലിക്സായിരുന്നു. രണ്ടാം പകുതിയിലെ ആദ്യ മിനിറ്റുകളിൽ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ജാവോ കാൻസലോയെയും പോർച്ചുഗൽ കളത്തിലിറക്കി. എന്നാൽ റൊണാൾഡോയ്‌ക്കും പോർച്ചുഗലിന്റെ വിധി മാറ്റാനായില്ല. തൊണ്ണൂറാം മിനിറ്റിൽ താരം ഒരു ബുള്ളറ്റ് ഷോട്ട് തൊടുത്തെങ്കിലും ഗോളി യാസിൻ ബോനോ അത് രക്ഷപ്പെടുത്തി.

അവസാന വിസിലിന് രണ്ട് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ പെപ്പേ ഹെഡ്ഡറിലൂടെ ഗോൾ പ്രതീക്ഷ ഉണർത്തിയെങ്കിലും അതും പുറത്തുപോയി. ഇതോടെ പോർച്ചുഗലിന്റെ തോൽവി പൂർണമായി. 2006 ന് ശേഷം ആദ്യ ലോകകപ്പ് സെമിയെന്ന പറങ്കിപ്പടയുടെ സ്വപ്‌നമാണ് ഇതോടെ പൊലിഞ്ഞത്.

Tags: sportsMoroccoWORLD CUP
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies