കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ ഹോട്ടലിൽ നിന്ന് ശബരിമല തീർത്ഥാടകർക്ക് ലഭിച്ച ഭക്ഷണത്തിൽ ഒച്ച്. കണ്ണൂർ ഇരുട്ടി കീഴൂരിൽ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തർക്ക് മുളന്തുരുത്തി ശരവണ ഭവൻ ഹോട്ടലിൽ നിന്ന് കഴിച്ച പ്രഭാത ഭക്ഷണത്തിലാണ് ഒച്ചിനെ കിട്ടിയത്
ഹോട്ടലുകാരോട് ഇത് ചൂണ്ടിക്കാണിച്ചപ്പോൾ മോശം പെരുമാറ്റമായിരുന്നുവെന്നും അയ്യപ്പഭക്തർ പരാതിപ്പെട്ടു. മുളന്തുരുത്തി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർക്കും, മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്.
എന്നാൽ ഹോട്ടൽ അധികൃതർ ഇക്കാര്യം നിഷേധിച്ചു. രേഖാമൂലം പരാതികൾ നൽകിയ ശേഷം ശബരിമല തീർത്ഥാടകർ യാത്ര തുടർന്നു.
Comments