താനെ: മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് അയൽവാസിയായ സ്ത്രീയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ദോംബിവിലാണ് സംഭവം. 44 കാരിയായ വൈശാലി മസ്ദൂദ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
വൈശാലിയുടെ പക്കൽ നിന്നും അവരുടെ മകന്റെ പക്കൽ നിന്നും മദ്യം വാങ്ങാനായി പ്രതി പണം കടം വാങ്ങാറുണ്ടായിരുന്നു. ഇന്നലെ രാവിലെ പണം വാങ്ങാൻ എത്തിയപ്പോൾ വൈശാലി വിസമ്മതിച്ചു. ഇതേ ചൊല്ലി വൈശാലിയും യുവാവും തമ്മിൽ തർക്കത്തിലായി. ദേഷ്യം വന്ന ഇയാൾ കത്തിയെടുത്ത് ആക്രമിച്ചു. ഒന്നിലധികം തവണ കുത്തേറ്റ സ്ത്രീ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.
Comments