ഫുട്ബോൾ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ മലയാളത്തിന്റെ താരരാജാക്കന്മാരും ഖത്തറിലെത്തിയിരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സാന്നിധ്യം ലുസൈൽ സ്റ്റേഡിയത്തില്‍ കളി കാണാൻ എത്തിയ മലയാളികളുടെ ആവേശം ഇരട്ടിയാക്കി. അർജന്റീന- ഫ്രാൻസ് പോരാട്ടം കാണുന്ന താരങ്ങളുടെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ, ഖത്തറിൽ നിന്നുള്ള മമ്മൂട്ടിയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയാണ്.
ഖത്തറിൽ നിന്നും ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലേയ്ക്ക് യാത്ര ചെയ്യുന്ന മമ്മൂട്ടിയുടെ സ്റ്റൈലിഷ് വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. കയ്യിൽ പാസ്പോർട്ടുമായി ഇരിക്കുന്ന താരത്തിനെയാണ് പുതിയ വീഡിയോയിൽ കാണുന്നത്. കറുത്ത ഗൗണും കറുത്ത കൂളിംഗ് ഗ്ലാസും ധരിച്ച് മീശ പിരിച്ച് മാസ് ലുക്കിലാണ് മമ്മൂട്ടി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിർമ്മാതാവ് ആന്റോ ജോസഫാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അർജന്റീന- ഫ്രാൻസ് പോരാട്ടം നടക്കുമ്പോൾ ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്നും മമ്മൂട്ടി ക്ലിക്ക് ചെയ്ത സെൽഫിയും സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരുന്നു. ഖത്തറിൽ നിന്നുമുള്ള താരത്തിന്റെ ചിത്രങ്ങൾ കാണാം.
Comments