ഹൈദരാബാദ്: അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൾ മുസ്ലിമീന്റെ ഹൈദരാബാദിലെ ഓഫീസിൽ യുവാവ് കുത്തേറ്റ് മരിച്ചു. 22 വയസ്സുകാരനായ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദ് ലളിത ബാഗ് മേഖലയിലെ ഓഫീസിലായിരുന്നു സംഭവം.
ഒവൈസിയുടെ പാർട്ടിയുടെ തദ്ദേശഭരണ സ്ഥാപന ജനപ്രതിനിധിയുടെ ബന്ധുവാണ് കൊല്ലപ്പെട്ട മുർത്താസ അനസ്. പാർട്ടി ഓഫീസിൽ യുവാവ് കൊല്ലപ്പെട്ടെന്ന വാർത്ത പുറത്ത് വന്നതോടെ പ്രദേശത്ത് സംഘർഷമുണ്ടായി. വിവിധ രാഷ്ട്രീയ സംഘടനാ പ്രവർത്തകർ ഓഫീസിന് മുന്നിൽ തടിച്ചുകൂടി.
സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പോലീസ് പ്രദേശത്ത് നിയന്ത്രണമേർപ്പെടുത്തി. ലളിത ബാഗ് മേഖല നിലവിൽ പൂർണ്ണമായും പോലീസിന്റെ നിയന്ത്രണത്തിലാണ്. കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ പോലീസ് തയ്യാറായിട്ടില്ല.
Comments