'ഗിന്നസ് മുട്ട' ഉടഞ്ഞു; അവിടെയും റെക്കോർഡ് ഭേദിച്ച് മെസ്സി; ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്കുകൾ വാരിക്കൂട്ടിയ പോസ്റ്റ് ഇനി താരത്തിന് സ്വന്തം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

‘ഗിന്നസ് മുട്ട’ ഉടഞ്ഞു; അവിടെയും റെക്കോർഡ് ഭേദിച്ച് മെസ്സി; ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്കുകൾ വാരിക്കൂട്ടിയ പോസ്റ്റ് ഇനി താരത്തിന് സ്വന്തം

Lionel Messi's World Cup Win Instagram Post Sets A New World Record

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2022, 05:17 pm IST
Facebook
Twitter
WhatsAppTelegram

ഫിഫ ലോകകപ്പ് മത്സരം അവസാനിച്ചതോടെ വിവിധ മേഖലകളിൽ റെക്കോർഡുകളുടെ പെരുമഴയാണ് പെയ്തൊഴിയുന്നത്. അന്നേദിവസം കേരളം കുടിച്ചുതീർത്ത മദ്യത്തിൽ പോലും റെക്കോർഡ് രേഖപ്പെടുത്തി. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് സാക്ഷാൽ ലയണൽ മെസ്സിയും. ഏറ്റവുമധികം ലൈക്കുകൾ വാരിക്കൂട്ടിയ ഇൻസ്റ്റഗ്രാം പോസ്റ്റ് എന്ന ഖ്യാതി ഇനി മെസ്സിക്ക് സ്വന്തം.

ഗിന്നസിൽ ഇടം പിടിച്ച കോഴിമുട്ട പോസ്റ്റാണ് മെസ്സിയുടെ ‘ലോകകപ്പ് പോസ്റ്റ്’ മറികടന്നത്. ഏറ്റവുമധികം ലൈക്കുകൾ ലഭിച്ച പോസ്റ്റ് കഴിഞ്ഞ ദിവസം വരെ ‘ഗിന്നസ് മുട്ട‘യായിരുന്നു. വേൾഡ് റെക്കോർഡ് എഗ്ഗ് എന്ന് പേരിട്ടിരിക്കുന്ന പേജിന്റെ പോസ്റ്റിനായിരുന്നു ബഹുമതി. റെക്കോർഡ് സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഉയർന്നുവന്ന ഒരു ഇൻസ്റ്റഗ്രാം പോസ്റ്റായിരുന്നു അത്. വൈകാതെ തന്നെ റെക്കോർഡ് നേടുകയും ചെയ്തു. എന്നാൽ വർഷങ്ങൾക്കിപ്പുറം ആ റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ് ഫുട്‌ബോൾ ഇതിഹാസം.

ലോക ചാമ്പ്യൻമാർ എന്ന തലക്കെട്ടോടെ മെസ്സി പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമായിരുന്നു പോസ്റ്റിലുണ്ടായിരുന്നത്. കപ്പുയർത്തിയതിന് ശേഷമുള്ള ദൃശ്യങ്ങളും അർജന്റീനയുടെ ആഹ്ളാദവും വ്യക്തമാക്കുന്നതായിരുന്നു പോസ്റ്റിലെ ചിത്രങ്ങൾ.

‘ലോക ചാമ്പ്യൻമാർ..! ഒരുപാട് തവണ സ്വപ്നം കണ്ടതാണിത്. അതിനായി ഒരുപാട് ആഗ്രഹിച്ചു. ഇപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഞങ്ങളിൽ വിശ്വാസമർപ്പിച്ച ഓരോരുത്തർക്കും പിന്തുണ നൽകിയ എല്ലാവർക്കും എന്റെ കുടുംബത്തിനും ഹൃദയം നിറഞ്ഞ നന്ദി. ഞങ്ങൾ ഒരിക്കൽ കൂടി തെളിയിച്ചു. ഒന്നിച്ചുനിന്നാൽ നേടിയെടുക്കുമെന്ന് ഞങ്ങൾ കാണിച്ചുതന്നു. ഈ നേട്ടം ഈ ടീമിന് അർഹതപ്പെട്ടതാണ്. ടീമിലെ ഓരോ വ്യക്തികളേക്കാൾ ഒരു കൂട്ടായ്മയുടെ വിജയമാണിത്. ഓരോ അർജന്റീനക്കാരുടെയും സ്വപ്നത്തിനായി എല്ലാവരും ഒന്നിച്ച് പോരാടി. ഞങ്ങളത് നേടി.. വൈകാതെ നിങ്ങളെ (Argentines) നേരിൽ കാണും.. ‘
ഇതായിരുന്നു ആ പോസ്റ്റ്..

ഡിസംബർ 19ന് ഇന്ത്യൻ സമയം രാത്രി 12.03ന് ആയിരുന്നു ഇതു പോസ്റ്റ് ചെയ്തത്. ഹൃദയഹാരിയായ ഈ കുറിപ്പ് ഇൻസ്റ്റഗ്രാമിൽ നേടിയത് 58 ദശലക്ഷം ലൈക്കുകളായിരുന്നു. കൃത്യമായി പറഞ്ഞാൽ 58,267,114 ലൈക്കുകൾ. 56,313,608 പിന്നിട്ടപ്പോൾ തന്നെ മെസ്സിയുടെ പോസ്റ്റ് മുൻ റെക്കോർഡ് മറികടന്നിരുന്നു. അങ്ങനെ ഗിന്നസ് മുട്ട ഇപ്പോൾ വെറുമൊരു മുട്ട പോസ്റ്റ് മാത്രമായി മാറിയിരിക്കുകയാണ്.

Tags: INSTAGRAM POSTFIFA2022world recordlionel messi
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies