കൊച്ചി: ഇനി ഐപിഎല്ലിലെ താരലേലത്തിന്റെ ആരവം. കൊച്ചിയിൽ 23 വെള്ളിയാഴ്ച
കുണ്ടന്നൂരിലെ ക്രൗൺ പ്ലാസ നക്ഷത്ര ഹോട്ടലിലാണ് ഇത്തവണത്തെ ഐപിഎൽ ലേലം നടക്കുന്നത്. വിദേശ താരങ്ങളിൽ ഏറ്റവും മികച്ച രണ്ട് ഓൾ റൗണ്ടർമാരില്ലെന്നത് ആരാധകരെ നിരാശരാക്കുകയാണ്. വിൻഡീസിന്റെ കരുത്തന്മാരായ പൊള്ളാർഡിനും ബ്രാവോയ്‌ക്കും പകരക്കാരെ തേടുകയാണ് രോഹിതിന്റെ മുംബൈയും ധോണിയുടെ ചെന്നൈയും.
ലേലത്തിൽ ഉൾപ്പെട്ടവരിൽ ഏത് ടീമിലേക്ക് എന്ന് ഉറപ്പില്ലാത്തവരുമുണ്ട്. ലോകോത്തര ഓൾറൗണ്ടർമാരിൽ സാം കരൺ, ബെൻ സ്‌റ്റോക്‌സ്, കാമറൂൺ ഗ്രീൻ, നിക്കോളാസ് പൂരൻ, ഹാരീ ബ്രൂക്, മായങ്ക് അഗർവാൾ എന്നിവരും ലേലപട്ടികയിലുള്ളവരാണ്.
ആദ്യമായി ഐപിഎല്ലിൽ ഉൾപ്പെട്ട സന്തോഷത്തിലാണ് യുഎഇ ടീമും അതിലെ മലയാളി നായകനായ റിസ്വാനും.ആറുപേരെയാണ് കഴിഞ്ഞ ടി20 ലോകകപ്പിലെ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇ ടീമിൽ നിന്നും ഐപിഎൽ പരിഗണിച്ചിരിക്കുന്നത്.
യുഎഇ ഉപനായകൻ വൃത്യു അരവിന്ദ്, കാർത്തിക് മെയ്യപ്പൻ, അയാൻ അഫ്‌സൽ ഖാൻ, അലിഷാൻ ഷറഫു, ബാസിൽ ഹമീദ് എന്നിവരാണ് ലേല പട്ടികയിൽ ഇടംനേടിയവർ. ഇതിൽ മലയാളികളായ റിസ്വാന്റേയും ബാസിലിന്റേയും അടിസ്ഥാന വില 30 ലക്ഷവും മറ്റ് നാലുപേരുടേത് 20 ലക്ഷവുമാണ്.
Comments