ഖാലിസ്താനേയും മറ്റ് ഭീകരരേയും പൂർണ്ണമായും നിർവീര്യമാക്കും ; വ്യാപക റെയ്ഡുമായി എൻഐഎ; എല്ലാം നിരോധിത സംഘടനകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഖാലിസ്താനേയും മറ്റ് ഭീകരരേയും പൂർണ്ണമായും നിർവീര്യമാക്കും ; വ്യാപക റെയ്ഡുമായി എൻഐഎ; എല്ലാം നിരോധിത സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2022, 09:56 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയ്‌ക്കകത്തും പുറത്തും ഒരു പോലെ ഭീഷണിയായതും നിരോധിക്ക പ്പെട്ടതുമായ സംഘടനകളെ കേന്ദ്രീകരിച്ചുള്ള റെയ്ഡ് ശക്തമാക്കി ദേശീയ അന്വേഷണ ഏജൻസി. ഖാലിസ്താൻ ഭീകരരേയും നിരോധിക്കപ്പെട്ട മറ്റ് ഭീകര സംഘടനകളേയും നിർവീര്യമാക്കലാണ് ലക്ഷ്യം. പഞ്ചാബ്, ജമ്മുകശ്മീർ മേഖലകളിലാണ് റെയ്ഡ് തുടരുന്നത്.

ഖാലിസ്താൻ ലിബറേഷൻ ഫോഴ്‌സ്, ബബ്ബർ ഖൽസാ ഇന്റർനാഷണൽ, ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ എന്നീ സംഘടനകളെ കേന്ദ്രീകരിച്ചാണ് റെയ്ഡ് വ്യാപകമാക്കിയിട്ടുള്ളത്. യുഎപിഎ വകുപ്പ് 1967 പ്രകാരം 42 സംഘടനകളെയാണ് ആദ്യ ഷെഡ്യൂളിൽപെടുത്തി നിരോ ധിച്ചിട്ടുള്ളത്. അതിൽപ്പെട്ട സംഘടനകളാണ് ഇവ മൂന്നും.

ബബ്ബർ ഖൽസയെ ഇന്ത്യയ്‌ക്ക് പുറമേ കാനഡ, അമേരിക്ക, ബ്രിട്ടൺ, ജപ്പാൻ, മലേഷ്യ, യൂറോ പ്യൻ യൂണിയൻ എന്നീ രാജ്യങ്ങൾ നിരോധിച്ചതാണ്. സിഖ് യൂത്ത് ഫെഡറേഷനെ മേൽ പറഞ്ഞ രാജ്യങ്ങളെ കൂടാതെ ഓസ്‌ട്രേലിയയും നിരോധിച്ചിട്ടുണ്ട്.

റെയ്ഡുകളിൽ അത്യാധുനിക വാർത്താവിനിമയ ഉപകരണങ്ങൾ, കംപ്യൂട്ടറുകൾ, ദേശദ്രോഹ ലഘുലേഖകൾ, മറ്റ് അന്താരാഷ്‌ട്ര ബന്ധമുള്ള രേഖകൾ എന്നിവയും കണ്ടെടുത്തതായി എൻഐഎ വൃത്തങ്ങൾ അറിയിച്ചു. ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങളും റെയ്ഡിന് സഹായകമാകുന്നുണ്ട്.

ഭീകരർക്ക് അതീവ രഹസ്യമായി സഹായം നൽകുന്ന പലരും സ്ഥിരം കുറ്റവാളികളല്ല എന്നതാണ് പ്രദേശവാസികളെ അമ്പരപ്പിക്കുന്നത്. സമൂഹത്തിൽ മാന്യന്മാരായി നടക്കുന്ന നിരവധി വ്യക്തികളെ ഭീകരബന്ധത്തിന്റെ പേരിൽ കണ്ടെത്താനായി. ജമ്മുകശ്മീർ മേഖല യിൽ നിന്ന് കഴിഞ്ഞ രണ്ടു വർഷംകൊണ്ട് റെയ്ഡ് നടത്തുന്ന ഇന്ത്യൻ രഹസ്യാന്വേഷണ വിഭാ ഗത്തിന് വലിയ നേട്ടമാണ് അവകാശപ്പെടാനുള്ളത്.

ഭീകരരുടെ സ്ഥിരം കേന്ദ്രങ്ങൾ, സാമ്പത്തിക സ്രോതസ്സുകൾ, ആയുധവും മയക്കുമരുന്നും വിതരണം ചെയ്യുന്ന ശൃംഖലകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് തുടരുന്നത്. പല റെയ്ഡിലുമായി അതിർത്തി കടത്തികൊണ്ടുവന്ന സ്‌ഫോടകവസ്തുക്കൾ, മറ്റ് ആയുധങ്ങൾ, വെടിക്കോപ്പുകൾ, മയക്കുമരുന്ന് എന്നിവ വിവിധ സംസ്ഥാനങ്ങളിലേയ്‌ക്ക് എത്തിക്കുന്നവരെ കണ്ടെത്താനായെന്നും എൻഐഎ ഉദ്യോഗസ്ഥർ അറിയിച്ചു.

Tags: nia raid
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies